Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദേശീയതയും ഭാരത് മാതാ കീ ജയ് മുദ്രാവാക്യവും ദുരുപയോഗം ചെയ്യപ്പെടുന്നു; ഇന്ത്യൻ വികസനത്തിന് അടിത്തറയിട്ട നെഹ്‌റുവിനെ മുൻവിധികളാൽ നയിക്കപ്പെടുന്ന ഒരുകൂട്ടം ആളുകൾ മോശമായി ചിത്രീകരിക്കുന്നെന്നും മന്മോഹൻ സിംങ്

ദേശീയതയും ഭാരത് മാതാ കീ ജയ് മുദ്രാവാക്യവും ദുരുപയോഗം ചെയ്യപ്പെടുന്നു; ഇന്ത്യൻ വികസനത്തിന് അടിത്തറയിട്ട നെഹ്‌റുവിനെ മുൻവിധികളാൽ നയിക്കപ്പെടുന്ന ഒരുകൂട്ടം ആളുകൾ മോശമായി ചിത്രീകരിക്കുന്നെന്നും മന്മോഹൻ സിംങ്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദേശീയതയും 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യവും തീവ്രദേശീയത അടിസ്ഥാനമാക്കിയ രാജ്യനിർമ്മാണത്തിനായി ഉപയോഗിക്കപ്പെടുകയാണെന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്. ഇവ അക്രമോത്സുകവും തീർത്തും വൈകാരികവുമായ ഇന്ത്യയെ നിർമ്മിക്കാനായി ഉപയോഗിക്കുകയാണെന്ന് ജവഹർലാൽ നെഹ്‌റുവിനെ കുറിച്ചുള്ള പുസ്തകത്തിന്റെ പ്രകാശനവേളയിൽ അദ്ദേഹം പറഞ്ഞു.

ലോകരാജ്യങ്ങൾ ഊർജസ്വലമായ ജനാധിപത്യ രാഷ്ട്രമായും ലോകശക്തികളിലൊന്നായും കാണുന്ന വിധത്തിൽ ഇന്ത്യയെ നിർമ്മിച്ചെടുത്തത് ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‌റുവാണ്. വിവിധങ്ങളായ ആശയങ്ങളും കാഴ്ചപ്പാടുകളും നിലനിർത്തിക്കൊണ്ട് ജനാധിപത്യ വഴിയിലൂടെ ഇന്ത്യയെ നയിച്ചത് നെഹ്‌റുവാണ്. ആധുനിക ഇന്ത്യയിലെ സർവകലാശാലകൾക്കും വിദ്യാഭ്യാസ മേഖലയ്ക്കും സാംസ്‌കാരിക സ്ഥാപനങ്ങൾക്കും തറക്കല്ലിട്ടത് നെഹ്‌റുവാണ്. മറ്റാർക്കും അനുകരിക്കാനാകാത്ത വഴികളായിരുന്നു അദ്ദേഹത്തിന്റെത്.

നിർഭാഗ്യവശാൽ, ചരിത്രം വായിക്കാൻ താൽപര്യമില്ലാത്ത, മുൻവിധികളാൽ നയിക്കപ്പെടുന്ന ഒരുകൂട്ടം ആളുകൾ നെഹ്‌റുവിനെ മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, തെറ്റിനെയും കാപട്യത്തെയും പുറന്തള്ളി എല്ലാറ്റിനെയും യാഥാവിധി സൂക്ഷിക്കാനുള്ള കഴിവ് ചരിത്രത്തിനുണ്ട് -ബിജെപിയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് മന്മോഹൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP