Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

ദേശീയ വേതന നിയമം പ്രാബല്യത്തിൽ വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ; ജോലി 9 മണിക്കൂറാക്കി നിജപ്പെടുത്താൻ വേതന നിയമത്തിന്റെ കരട് നിർദ്ദേശം; മാധ്യമപ്രവർത്തകരുടെ വേതനം നിശ്ചയിക്കാൻ സാങ്കേതിക സമിതി; കരാർ ജീവനക്കാരെ കരാറുകാരൻ പറ്റിച്ചാൽ ബോണസ് കമ്പനി നൽകണമെന്നും നിർദേശത്തിൽ; അഭിപ്രായങ്ങൾ അറിയിക്കാൻ ഒരുമാസത്തെ സമയം

ദേശീയ വേതന നിയമം പ്രാബല്യത്തിൽ വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ; ജോലി 9 മണിക്കൂറാക്കി നിജപ്പെടുത്താൻ വേതന നിയമത്തിന്റെ കരട് നിർദ്ദേശം; മാധ്യമപ്രവർത്തകരുടെ വേതനം നിശ്ചയിക്കാൻ സാങ്കേതിക സമിതി; കരാർ ജീവനക്കാരെ കരാറുകാരൻ പറ്റിച്ചാൽ ബോണസ് കമ്പനി നൽകണമെന്നും നിർദേശത്തിൽ; അഭിപ്രായങ്ങൾ അറിയിക്കാൻ ഒരുമാസത്തെ സമയം

മറുനാടൻ മലയാളി ബ്യൂറോ

ന്യുഡൽഹി: ജോലി സമയം ഒൻപത് മണിക്കൂറായി നിജപ്പെടുത്തണമെന്ന് ദേശീയ വേതന നിയമത്തിന്റെ കരട് നിർദ്ദേശം. സാധാരണ ജോലി സമയം എന്നത് 9 മണിക്കൂറാകണമെന്ന് നിയമത്തിന്റെ കരട് ബില്ലിൽ പറയുന്നു. 12 മണിക്കൂർ ജോലി എന്നിങ്ങനെയുള്ള ദുർഘടമായ പ്രതിസന്ധികളെ ഒഴിവാക്കിയാണ് നിയമം എത്തുന്നത്.

സാധാരണ പ്രവൃത്തി ദിനമെന്നത്, വിശ്രമസമയങ്ങളടക്കം 9 മണിക്കൂറായിരിക്കും. 12 മണിക്കൂറിൽ കൂടരുത്. അതേസമയം, ദിവസവേതനം 8 മണിക്കൂർ അടിസ്ഥാനമാക്കിയും മാസ വേതനം 26 ദിവസം 8 മണിക്കൂർ എന്ന് അടിസ്ഥാനമാക്കിയുമാകും നിശ്ചയിക്കുക. ഇത് അവ്യക്തത സൃഷ്ടിച്ചിട്ടുണ്ട്. അഭിപ്രായങ്ങൾ അറിയിക്കാൻ ഒരു മാസത്തോളം സമയമുണ്ട്.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന നിശ്ചിത പ്രതിമാസ തുകയിൽ കവിയാത്ത വരുമാനമുള്ളവർക്ക് ബോണസ് നൽകാനും നിർദ്ദേശത്തിലുണ്ട്. അതേസമയം, കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് കരാറുകാരൻ ബോണസ് നൽകിയില്ലെങ്കിൽ കമ്പനി നൽകണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

തൊഴിലാളി എന്ന പരിഗണനയിൽ വരുന്ന എല്ലാവർക്കും മിനിമം വേതനം, അഞ്ചു വർഷം കൂടുമ്പോൾ വേതനം പുതുക്കി നൽകുക, എല്ലാ വർഷവും ഏപ്രിൽ ഒന്ന്, ഒക്ടോബർ ഒന്ന് തീയ്യതികൾ അടിസ്ഥാനമാക്കി ഡിഎ നിശ്ചയിക്കുക. മാധ്യമ പ്രവർത്തകരുടെ ശമ്പളം നിശ്ചയിക്കാൻ വേജ് ബോർഡിനു പകരം സാങ്കേതിക സമിതിയെ നിശ്ചയിക്കാനും നിർദ്ദേശത്തിൽ പറയുന്നുണ്ട്.

മറ്റു നിർദേശങ്ങൾ:

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിക്കുന്ന നിശ്ചിത പ്രതിമാസത്തുകയിൽ കവിയാത്ത വരുമാനമുള്ള എല്ലാവർക്കും ബോണസ്. കരാറുകാരൻ മുഖേന ജീവനക്കാരെ നിയമിച്ചു പ്രവർത്തിക്കുന്ന കമ്പനിയിൽ കരാറുകാരൻ ബോണസ് നൽകിയില്ലെങ്കിൽ കമ്പനിക്ക് ഉത്തരവാദിത്തം.

*തൊഴിലാളി എന്ന നിർവചനത്തിനു കീഴിൽ വരുന്ന എല്ലാവർക്കും മിനിമം വേതനം; 5 വർഷം കൂടുമ്പോൾ പുതുക്കും.

* എല്ലാ വർഷവും ഏപ്രിൽ ഒന്ന്, ഒക്ടോബർ ഒന്ന് തീയതികൾ അടിസ്ഥാനമാക്കി ഡിഎ നിശ്ചയിക്കും.

 *മാധ്യമപ്രവർത്തകരുടെ ശമ്പളം നിശ്ചയിക്കാൻ വേജ് ബോർഡിനു പകരം സാങ്കേതിക സമിതി.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP