Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ പുതിയ ഡയറക്ട്ടർ: പ്രഖ്യാപനം തടഞ്ഞ് ഡൽഹി ഹൈക്കോടതി; വ്യാഴാഴ്ച നടക്കുന്ന ഇന്റർവ്യൂവിന് സ്റ്റേയില്ല

നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ പുതിയ ഡയറക്ട്ടർ: പ്രഖ്യാപനം തടഞ്ഞ് ഡൽഹി ഹൈക്കോടതി; വ്യാഴാഴ്ച നടക്കുന്ന ഇന്റർവ്യൂവിന് സ്റ്റേയില്ല

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ പുതിയ ഡയറക്ടറെ പ്രഖ്യാപിക്കുന്നത് തടഞ്ഞ് ഡൽഹി ഹൈക്കോടതി. എന്നാൽ ഡയറക്ടറെ തെരഞ്ഞെടുക്കാൻ വ്യാഴാഴ്ച നടക്കുന്ന ഇന്റർവ്യൂ സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസ്സമ്മതിച്ചു. പ്രമുഖ നാടകരചയിതാവ് ഡോക്ടർ ജെ തുളസിധര കുറുപ്പ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.

2017 ഡയറക്ടർ നിയമനത്തിന് ആയി നടത്തിയ ഇന്റർവ്യൂവിൽ ഒന്നാം സ്ഥാനം ലഭിച്ചത് തുളസീധര കുറുപ്പിനാണ്. എന്നാൽ നിയമനം നൽകിയില്ല. ഇത് ചോദ്യം ചെയ്ത് കുറുപ്പ് നൽകിയ ഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് പുതിയ ഡയറക്ടറെ തെരെഞ്ഞെടുക്കാൻ സ്‌കൂൾ ഓഫ് ഡ്രാമ പുതിയ അപേക്ഷ ക്ഷണിച്ചത്.

പുതിയ വിജ്ഞാപന പ്രകാരം ഇന്റർവ്യൂ നടത്താമെങ്കിലും, തുളസീധര കുറുപ്പ് നൽകിയ ഹർജിയിൽ അന്തിമ വിധി വരുന്നത് വരെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയോ നിയമനം നടത്തുകയോ ചെയ്യരുത് എന്ന് ഹൈക്കോടതി നിർദേശിച്ചു. അഭിഭാഷകൻ നിഷേ രാജൻ ഷൊങ്കർ ആണ് കുറുപ്പിന് വേണ്ടി ഹാജരായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP