Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദേശീയ സിനിമാ ദിനത്തിൽ തിയേറ്ററിൽ എത്തിയത് 6.5 ദശലക്ഷം ആളുകൾ; ചരിത്രപരയായ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് സിനിമാ ലോകം

ദേശീയ സിനിമാ ദിനത്തിൽ തിയേറ്ററിൽ എത്തിയത് 6.5 ദശലക്ഷം ആളുകൾ; ചരിത്രപരയായ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച് സിനിമാ ലോകം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദേശീയ സിനിമാ ദിനത്തിൽ തീയറ്ററുകളിലെത്തിയത് 6.5 ദശലക്ഷം ചലച്ചിത്രാസ്വാദകർ. ചരിത്ര മുഹൂർത്തതിനാണ് ഇത് സാക്ഷ്യം വഹിച്ചതെന്ന് മൾട്ടിപ്ലസ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രധിനിധി പറഞ്ഞു. രാജ്യത്തുടനീളം 4000ത്തോളം സ്‌ക്രീനുകളിലാണ് സിനിമ പ്രദർശിപ്പിച്ചത്.

പി വി ആർ, ഇനോക്‌സ്, സിനിപോളിസ്, കാർണിവൽ, മിറാജ്, സിറ്റിപ്രൈഡ്, മുക്ത എ2, മൂവീ ടൈം, വേവ്, എം2കെ, ഡിലൈറ്റ് തുടങ്ങിയ തിയറ്റർ ശൃംഖലകൾ ഇതിന്റെ ഭാഗമായി പങ്കെടുത്തു. രാവിലെ 6 മണി മുതൽ നിരവധി സിനിമകളാണ് പ്രദർശിപ്പിച്ചത്. ടിക്കറ്റ് നിരക്ക് 75 രൂപയാക്കിയതുകൊണ്ട് ഹൗസ്ഫുൾ ഷോ ആയിരുന്നു എല്ലാ തിയേറ്ററുകളിലും. ഇന്ത്യയുടെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ആദ്യമായിട്ടാണ് നടക്കുന്നത്.

ദേശീയ സിനിമാ ദിനത്തിന്റെ ഭാഗമായി നടത്തിയ പ്രദർശനത്തിൽ വലിയ പിന്തുണയാണ് ലഭിച്ചതെന്ന് എംഐഎ പ്രസിഡന്റ് കമൽ ഗഞ്ചൻധാനി പറഞ്ഞു. കൊറോണ മഹാമാരിക്ക് ശേഷം ശക്തമായ തിരിച്ചു വരവിനൊരുങ്ങിരിക്കുകയാണ് സിനിമ വ്യവസായം. ദേശീയ സിനിമ ദിനത്തിന്റെ ഭാഗമായി റിലീസ് ചെയ്ത രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവർ അഭിനയിച്ച ബ്രഹ്‌മാസ്ത്രയുടെ ഒന്നാം ഭാഗം, ആർ ബാൽക്കിസ് നിർമ്മിച്ച ചുപ്, മാധവൻ തകർത്തഭിനയിച്ച ധോക്ക റൗണ്ട് 2 തുടങ്ങിയവയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.

പ്രദർശനം നടത്തിയ തിയേറ്ററുകളിലെല്ലാം പ്രേക്ഷക പ്രവാഹമായിരുന്നു. ഇനോക്സിന്റെ 702 സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ധോക്ക റൗണ്ട് ഡി കോർണർ, അവതാർ, സീത രാമം തുടങ്ങിയ ചിത്രങ്ങളാണ് കൂടുതലായും പ്രദർശിപ്പിച്ചതെന്നും ചീഫ് പ്രോഗ്രാമിങ് ഓഫീസർ രാജേന്ദർ സിങ് ജ്യാല അറിയിച്ചു.

രാജ്യത്തെ തിയേറ്ററുകളിൽ പ്രേക്ഷകരെ എത്തിക്കാൻ ഇത്തരം ആശയങ്ങൾക്ക് കഴിയുമെന്ന് സിനിമയുടെ മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, സംസ്ഥാനങ്ങളുടെ വിതരണക്കാരനായ സണ്ണി ചന്ദിരമണി പറഞ്ഞു. ജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സെപ്റ്റംബർ 16ന് നടത്താൻ തീരുമാനിച്ചിരുന്ന പരിപാടി 23ലേക്ക് മാറ്റുകയായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP