Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീഴ്‌ത്തിയ അടൽഘട്ടിന്റെ പടികൾ പൊളിച്ചുപണിയാൻ സർക്കാർ; പടവുകൾ തമ്മിലുള്ള ഉയരവ്യത്യാസമാണ് പ്രധാനമന്ത്രി തട്ടി വീഴുന്നതിന് കാരണമായത്; പടവിന്റെ നിർമ്മാണ പിഴവിൽ നേരത്തെയും നിരവധി പേർ വീണിരുന്നതായി റിപ്പോർട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീഴ്‌ത്തിയ അടൽഘട്ടിന്റെ പടികൾ പൊളിച്ചുപണിയാൻ സർക്കാർ; പടവുകൾ തമ്മിലുള്ള ഉയരവ്യത്യാസമാണ് പ്രധാനമന്ത്രി തട്ടി വീഴുന്നതിന് കാരണമായത്; പടവിന്റെ നിർമ്മാണ പിഴവിൽ നേരത്തെയും നിരവധി പേർ വീണിരുന്നതായി റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

കാൺപുർ: പ്രധാനമന്ത്രി നരേന്ദ്ര മോദി തട്ടിവീണ അടൽഘട്ടിന്റെ പടികൾ പൊളിച്ചുപണിയുന്നു. ഉത്തർപ്രദേശിലെ കാൺപുരിലുള്ള അടൽ ഘട്ടിലെ പടവുകളാണ് പൊളിച്ചുപണിയാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചത്. പടവുകൾ തമ്മിലുള്ള ഉയരവ്യത്യാസമാണ് പ്രധാനമന്ത്രി തട്ടി വീഴുന്നതിന് ഇടയാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പുനർനിർമ്മിക്കാൻ തീരുമാനിച്ചത്.കഴിഞ്ഞ ആഴ്ചയിലാണ് ഗംഗാനദിയിലെ ജലത്തിന്റെ ശുദ്ധി പരിശോധിക്കുന്നതിനായുള്ള ജലയാത്രയ്ക്കു ശേഷം മടങ്ങുന്നതിനിടെ മോദി പടിക്കെട്ടിൽ തട്ടിവീണത്.

പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ഗംഗാ സമിതിയുടെ ആദ്യ യോഗത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു അദ്ദേഹം.പടവുകളിൽ ഒന്നിന് മറ്റൊന്നിനെ അപേക്ഷിച്ച് ഉയര വ്യത്യാസമുണ്ട്. ഇതാണ് പ്രധാനമന്ത്രി വീഴുന്നതിന് ഇടയാക്കിയത്. ഈ പടവിന്റെ നിർമ്മാണ പിഴവ് മൂലം നേരത്തെയും നിരവധി പേർ വീണിരുന്നു. ഈ പടവ് പൊളിച്ചുമാറ്റി, മറ്റുള്ളവയ്ക്കു സമാനമായ രീതിയിൽ പുനർനിർമ്മിക്കുമെന്ന് ഡിവിഷണൽ കമ്മീഷണർ സുധീർ എം ബോബ്‌ഡെ പറഞ്ഞു.

അടൽ ഘട്ടിലെ ബോട്ട് ക്ലബ്ബിലേയ്ക്കുള്ള വഴിയിലാണ് ഈ പടവുകളുള്ളത്. നമാമി ഗംഗ പദ്ധതിയുടെ ഭാഗമായി എൻജിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് ആണ് അടൽ ഘട്ട് പദ്ധതി നടപ്പാക്കിയത്. പടവുകൾ, ശ്മശാനം തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നതാണ് ഇത്. എല്ലാ പടവുകൾക്കും ഒരേ ഉയരംവരുന്ന രീതിയിൽ എത്രയും പെട്ടെന്ന് പടവുകൾ പൊളിച്ചുപണിയാൻ നിർമ്മാതാക്കളോട് നിർദേശിക്കുമെന്ന് ബോബ്‌ഡെ വ്യക്തമാക്കി. മോദിയുടെ വീഴ്ച മാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP