Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചായ കച്ചവടക്കാരൻ പ്രധാനമന്ത്രിയായത് ഭരണഘടനയുടെ കരുത്തുകൊണ്ടെന്ന് മോദി; ചൂഷണത്തിനിരയായ വിഭാഗത്തിൽ നിന്ന് രാഷ്ട്രപതിയും കർഷക കുടുംബത്തിലെ അംഗത്തിന് ഉപരാഷ്ട്രപതിയുമാകാൻ കഴിഞ്ഞതിനും നന്ദി പറയേണ്ടത് ഭരണഘടനയോട്; മോദിയുടെ പരാമർശം ഭരണഘടനാ ശില്പി അംബേദ്കറുടെ ജന്മ വാർഷിക ദിനത്തിൽ

ചായ കച്ചവടക്കാരൻ പ്രധാനമന്ത്രിയായത് ഭരണഘടനയുടെ കരുത്തുകൊണ്ടെന്ന് മോദി; ചൂഷണത്തിനിരയായ വിഭാഗത്തിൽ നിന്ന് രാഷ്ട്രപതിയും കർഷക കുടുംബത്തിലെ അംഗത്തിന് ഉപരാഷ്ട്രപതിയുമാകാൻ കഴിഞ്ഞതിനും നന്ദി പറയേണ്ടത് ഭരണഘടനയോട്; മോദിയുടെ പരാമർശം ഭരണഘടനാ ശില്പി അംബേദ്കറുടെ ജന്മ വാർഷിക ദിനത്തിൽ

മറുനാടൻ ഡെസ്‌ക്‌

അലിഗഢ്: ഭരണഘടനയുടെ കരുത്തു കൊണ്ടാണ് താൻ പ്രധാനമന്ത്രിയായത് എന്ന വാദവുമായി നരേന്ദ്ര മോദി. ചായ കച്ചവടക്കാരനായിരുന്ന ഒരാൾക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രി ആകാൻ കഴിഞ്ഞത് ബാബാ സാഹിബ് അംബേദ്കർ രൂപം നൽകിയ ഭരണഘടനയുടെ കരുത്തുകൊണ്ടാണെന്ന് ഉത്തർപ്രദേശിലെ അലിഗഢിൽ നടന്ന റാലിയിൽ മോദി പറഞ്ഞു.

ദാരിദ്ര്യം അനുഭവിക്കുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്തിരുന്ന വിഭാഗത്തിൽപ്പെട്ട ഒരുവ്യക്തിക്ക് ഇന്ത്യയുടെ രാഷ്ട്രപതിയാകാനും കർഷക കുടുംബത്തിൽ ജനിച്ചയാൾക്ക് ഉപരാഷ്ട്രപതിയാകാനും കഴിഞ്ഞു. ഇതിനെല്ലാം നന്ദി പറയേണ്ടത് രാജ്യത്തിന്റെ ഭരണഘടനയോടാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാ ശില്പിയായ ബി.ആർ. അംബേദ്കറുടെ ജന്മവാർഷിക ദിനത്തിൽ ഉത്തർപ്രദേശിലെ അലിഗഢിൽ നടന്ന റാലിയിലാണ് പ്രധാനമന്ത്രി ഭരണഘടനയുടെ മഹത്വം സംബന്ധിച്ച് പറഞ്ഞത്.

സംസ്ഥാനത്തെ മുഴുവൻ സീറ്റുകളിലും സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാത്ത ഒരു സഖ്യത്തിന് പ്രധാനമന്ത്രിയെ സംഭാവന ചെയ്യാൻ എങ്ങനെ കഴിയുമെന്ന് അദ്ദേഹം ചോദിച്ചു. മായാവതി നേതൃത്വം നൽകുന്ന ബി.എസ്‌പിയും അഖിലേഷ് യാദവ് നേതൃത്വം നൽകുന്ന സമാജ്വാദി പാർട്ടിയും രാഷ്ട്രീയ ലോക്ദളും ഉൾപ്പെട്ട സംഖ്യം രണ്ട് സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിറുത്തിയിട്ടില്ല. രാഹുൽഗാന്ധി മത്സരിക്കുന്ന അമേഥി, സോണിയാഗാന്ധി മത്സരിക്കുന്ന റായ്ബറേലി മണ്ഡലങ്ങളാണ് കോൺഗ്രസിനുവേണ്ടി സഖ്യം ഒഴിച്ചിട്ടിരിക്കുന്നത്. ഇത് ഉദ്ദേശിച്ചാണ് മോദിയുടെ പ്രസ്താവന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP