Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല ക്യാമറയ്ക്ക് പിന്നിലും മോദിയുടെ കിടിലൻ ക്ലിക്ക്‌സ് ! താൻ പകർത്തിയ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ച് നരേന്ദ്ര മോദി; പങ്കുവെച്ചത് സിക്കിമിലേക്കുള്ള ആകാശയാത്രയ്ക്കിടെ പകർത്തിയവ; സ്വച്ഛവും മനോഹരവുമെന്ന് പ്രധാനമന്ത്രിയുടെ അടിക്കുറിപ്പ്

ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല ക്യാമറയ്ക്ക് പിന്നിലും മോദിയുടെ കിടിലൻ ക്ലിക്ക്‌സ് ! താൻ പകർത്തിയ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ച് നരേന്ദ്ര മോദി;  പങ്കുവെച്ചത് സിക്കിമിലേക്കുള്ള ആകാശയാത്രയ്ക്കിടെ പകർത്തിയവ; സ്വച്ഛവും മനോഹരവുമെന്ന് പ്രധാനമന്ത്രിയുടെ അടിക്കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ മാത്രമല്ല, കിടിലൻ ചിത്രങ്ങൾ ക്യാമറയിൽ പകർത്താനും പ്രധാനമന്ത്രിക്ക് സാധിക്കും എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇപ്പോൾ പങ്കു വയ്ച്ചിരക്കുന്ന ചിത്രങ്ങൾ. അദ്ദേഹം ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യുന്നത് ഏറെ സംസാരവിഷയമായിട്ടുണ്ട്. എന്നാൽ മോദി എന്ന ഫോട്ടോഗ്രാഫറെ ലോകം വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല. താൻ പകർത്തിയ ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ മോദി.

സിക്കിമിലേക്കുള്ള ആകാശ യാത്രയിൽ മോദി പകർത്തിയ നാലു ചിത്രങ്ങളാണ് ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. 'സ്വച്ഛവും മനോഹരവും! സിക്കിമിലേക്കുള്ള യാത്രയിൽ പകർത്തിയത്.. ഏറെ ആകർഷകവും അവിശ്വസനീയവും!'- എന്ന കുറിപ്പോടെയാണ് മോദി ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആകാശത്തു നിന്നുള്ള ഭൂഭാഗ ദൃശ്യങ്ങളാണ് ഇവ.

മുൻപും ചില പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിനിടെ മോദി ക്യാമറയുമായി എത്തിയിട്ടുണ്ട്. 2016ൽ ഛത്തീസ്‌ഗഡിലെ നന്ദൻവൻ മൃഗസംരക്ഷണ കേന്ദ്രം സന്ദർശിക്കുന്നതിനിടെ കടുവയുടെ ചിത്രങ്ങൾ പകർത്തുന്ന മോദിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

കമ്പിയഴികൾക്കപ്പുറം നിൽക്കുന്ന കടുവയുടെ സമീപത്തു നിന്ന് ചിത്രമെടുക്കുന്ന മോദിയുടെ ചിത്രങ്ങളാണ് അന്ന് പ്രചരിച്ചത്.പക്യോങ്ങിലെ പുതിയ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതിനാണ് മോദി സിക്കിമിലേക്ക് പോയത്. സമുദ്രനിരപ്പിൽ നിന്ന് 4,500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ വിമാനത്താവളം സിക്കിമിലെ ആദ്യ വിമാനത്താവളമാണ്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP