Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അന്നു വൈശാലി എഴുതിയപ്പോൾ പ്രധാനമന്ത്രി പണം നൽകി ജീവൻ രക്ഷിച്ചു; ഇന്നു വൈശാലി എഴുതിയപ്പോൾ സ്വന്തം കൈപ്പടയിൽ മറുപടി എഴുതി മോദി: ഓരോ കുരുന്നിന്റെയും ജീവൻ വിലപ്പെട്ടതെന്ന് തെളിയിച്ച് മോദിയുടെ ഇടപെടൽ

അന്നു വൈശാലി എഴുതിയപ്പോൾ പ്രധാനമന്ത്രി പണം നൽകി ജീവൻ രക്ഷിച്ചു; ഇന്നു വൈശാലി എഴുതിയപ്പോൾ സ്വന്തം കൈപ്പടയിൽ മറുപടി എഴുതി മോദി: ഓരോ കുരുന്നിന്റെയും ജീവൻ വിലപ്പെട്ടതെന്ന് തെളിയിച്ച് മോദിയുടെ ഇടപെടൽ

രാജ്യത്തെ ഓരോ പൗരന്റെയും ജീവിതത്തോട് തനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് തെളിയിക്കുകയാണ് വൈശാലി യാദവിന്റെ കാര്യത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഹൃദ്രോഗത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് നേരിട്ട് കത്തെഴുതിയ വൈശാലി യാദവെന്ന കുരുന്നിന് പ്രധാനമന്ത്രിയുടെ ഓഫീസ് മുഖേന ലഭിച്ചത് ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള അവസരം.

ഹൃദയ ശസ്ത്രക്രിയക്ക് ശേഷം പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ട് കത്തെഴുതിയ വൈശാലിയെ അമ്പരപ്പിച്ചുകൊണ്ട് മറുപടിക്കത്തുവന്നു. അതും സ്വന്തം കൈപ്പടയിൽ മോദി തന്നെ എഴുതിയ കത്തിലൂടെ. തനിക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ സമ്മാനമായാണ് ഈ കത്തിനെ ആറു വയസ്സുകാരിയായ വൈശാലി കാണുന്നത്.

ഹൃദയ ശസ്ത്രക്രിയക്ക് സഹായം ചോദിച്ചുകൊണ്ടൊണ്ട മോദി സർക്കാരിന് വൈശാലി ആദ്യം കത്തയച്ചത്. വൈശാലിക്ക് സൗജന്യ ചികിത്സ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടത്തെ പ്രധാനമന്ത്രിയുടെ. ഓഫീസ് ചുമതലപ്പെടുത്തിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ, മോദിക്ക് നന്ദി പറഞ്ഞുകൊണ്ട് വൈശാലി വീണ്ടും കത്തയച്ചു. ഇതോടൊപ്പം താൻ വരച്ച ഒരു ചിത്രവും അയച്ചുകൊടുത്തു.

വൈശാലിയെയും കുടുംബത്തെയും അമ്പരപ്പിച്ചുകൊണ്ട് ഈ കത്തിന് മറുപടി മോദി സ്വന്തം കൈപ്പടയിൽ അയച്ചു. വൈശാലിയുടെ അമ്മാവൻ പ്രതാപിനാണ് മറുപടിക്കത്ത് ലഭിച്ചത്. കൂരയിൽ താമസിക്കുന്ന തങ്ങൾക്ക് പ്രധാനമന്ത്രി സ്വന്തം നിലയിൽ കൈയൊപ്പിട്ട മറുപടി ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് പ്രതാപ് പറഞ്ഞു.

രണ്ടാംക്ലാസ് വിദ്യാർത്ഥിനിയായ വൈശാലി ജൂലായ് ഒന്നുമുതൽ ക്ലാസ്സിൽ പോകാമെന്ന പ്രതീക്ഷയിലാണ്. സ്‌കൂളിൽ കൂട്ടുകാരെ കാണിക്കാൻ ഇപ്പോൾ അവൾക്ക് വലിയൊരു സമ്മാനമുണ്ട്. മോദിയുടെ കൈപ്പടയിലുള്ള കത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP