Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കോവിഡ് വാക്‌സിനും ഡിജിറ്റൽ സർട്ടിഫിക്കറ്റും'; 'ഇന്ത്യ ലോകത്തിന് മാതൃകയാകും'; 'കോവിഡാനന്തരം കൂടുതൽ ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കും'; വിലകുറഞ്ഞ സ്മാർട്ട് ഫോണുകൾ വിപണിയിലെത്തുമെന്നും മുൻ ഇൻഫോസിസ് സിഇഒ നന്ദൻ നിലകേനി

'കോവിഡ് വാക്‌സിനും ഡിജിറ്റൽ സർട്ടിഫിക്കറ്റും'; 'ഇന്ത്യ ലോകത്തിന് മാതൃകയാകും'; 'കോവിഡാനന്തരം കൂടുതൽ ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കും';  വിലകുറഞ്ഞ സ്മാർട്ട് ഫോണുകൾ വിപണിയിലെത്തുമെന്നും മുൻ ഇൻഫോസിസ് സിഇഒ നന്ദൻ നിലകേനി

ന്യൂസ് ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് വ്യാപന പ്രതിസന്ധികൾക്കിടെ കൂടുതൽ രാജ്യങ്ങൾക്ക് പ്രതിരോധ വാക്സിൻ നൽകുന്ന പരിശ്രമങ്ങളിൽ ഇന്ത്യ ലോകത്തിന് മാതൃകയാകുമെന്ന് മുൻ ഇൻഫോസിസ് സിഇഒ നന്ദൻ നിലകേനി. കോവിഡ് രോഗപ്രതിരോധ പദ്ധതി ഡിജിറ്റൽവൽക്കരിച്ച ഇന്ത്യ അടുത്ത ആറുമാസക്കാലിത്തിനുള്ളിൽ കൂടുതൽ വാക്സിനുകൾ നിർമ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു.

'വൻതോതിൽ വാക്സിൻ നൽകുന്ന പരിശ്രമങ്ങളിൽ അതിവേഗം ചുവടുവെച്ച ഇന്ത്യ മാതൃകയാവും. വാക്സിൻ എടുത്തവർക്ക് ഡിജിറ്റൽ വാക്സിൻ സർട്ടിഫിക്കറ്റുകൾ നൽകുന്ന പദ്ധതി ആദ്യമായി നടപ്പാക്കിയ രാജ്യങ്ങളിലൊന്നായി മാറി ഇന്ത്യ. ഇത് ഇന്ത്യയിലെ ജനങ്ങൾക്ക് വലിയ സഹായമാകും.

ശരിയായ രീതിയിൽ എല്ലാ കാര്യങ്ങളും ചെയ്താൽ ഭാവിയിൽ 100 കോടി ജനങ്ങൾക്ക് വേഗത്തിൽ, വിശ്വസനീയമായ രീതിയിൽ വാക്സിൻ നൽകിയതിന്റെ പേരിൽ ഇന്ത്യ മാതൃകയായി മാറും,' നിലകേനി പറഞ്ഞു. റെഡ്സീർസ് ഗ്രൗണ്ട് സീറോ 4 പരിപാടിയിൽ സംസാരിക്കുകയായിരുന്നു നിലകേനി.

'കോവിഡിന് ശേഷം ജനങ്ങൾക്കിടയിൽ ഡേറ്റ ഉപയോഗത്തിൽ വൻ കുതിച്ചുചാട്ടുമുണ്ടാകും. കൂടുതൽ വിലകുറഞ്ഞ സ്മാർട്ട് ഫോണുകൾ എത്തും. കൂടുതൽ ആളുകൾ ഇന്റർനെറ്റ് ഉപയോഗിക്കാൻ തുടങ്ങും,' കോവിഡാനന്തര വിപണിയെ വിലയിരുത്തിക്കൊണ്ട് നന്ദൻ നിലകേനി പറഞ്ഞു. ഇപ്പോഴേ ഇ-ലേണിങ്, ടെലിമെഡിസിൻ, ഇ-കൊമേഴ്സ് രംഗത്ത് വൻകുതിച്ചുചാട്ടമുണ്ടായെന്നും നന്ദൻ നിലകേനി പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP