Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും; ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടാൻ സാധ്യതയെന്ന് സൂചനകൾ; നരേന്ദ്ര മോദി ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും

ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും; ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടാൻ സാധ്യതയെന്ന് സൂചനകൾ; നരേന്ദ്ര മോദി ഞായറാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് 19നെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഈ മാസം 14ന് അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രാഷ്ട്രത്തെ അഭിസംബോധന ചെയ്‌തേക്കും. ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച വിവരങ്ങൾക്കായി സംസ്ഥാന മുഖ്യമന്ത്രിമാരുമായി അദ്ദേഹം നാളെ ചർച്ച ചെയ്യുന്നുണ്ട്. ഇതിന് ശേഷം ജനങ്ങലെ അഭിസംബോധന ചെയ്യാനാണ് സാധ്യത്. ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്കഡൗൺ നീട്ടണം എന്ന അഭിപ്രായക്കാരാണ്. ഈ സാഹച്യത്തിൽ ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടാനാണ് സാധ്യതയെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.

വീണ്ടും രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമ്പോൾ ചില പ്രഖ്യാപനങ്ങളും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ലോക്ക്ഡൗണിനെ തുടർന്ന് സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്നതിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ച്, ഇളവുകൾ നൽകി അവശ്യ മേഖലകളെ പ്രവർത്തിക്കാൻ അനുവദിച്ചേക്കും. അത്യാവശ്യ കാര്യങ്ങൾക്കല്ലാത്ത അന്തർ സംസ്ഥാന യാത്രകൾ അനുവദിച്ചേക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടേക്കുമെന്നും സൂചനയുണ്ട്. വ്യോമയാന മേഖല കടുത്ത നിയന്ത്രണത്തോടെ പുനരാരംഭിച്ചേക്കും.

ഒരു സീറ്റ് ഇടവിട്ടായിരിക്കും ക്രമീകരണം നടത്തുക. ലോക്ക്ഡൗൺ പൂർണമായി മാറ്റാനാകില്ലെന്ന് പാർട്ടി നേതാക്കളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. ലോക്ക്ഡൗണിന് ശേഷം വലിയ രീതിയിൽ പെരുമാറ്റത്തിലും വ്യക്തിപരമായും മാറ്റങ്ങളുണ്ടാകുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ?ദിവസം പറഞ്ഞിരുന്നു. മൂന്നാഴ്ചത്തെ ലോക്ക്ഡൗൺ രോഗ വ്യാപനത്തിന്റെ തോത് കുറച്ചെന്നാണ് കേന്ദ്ര സർക്കാർ വാദം. അതേസമയം, ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടമായെന്നും സർക്കാർ സമ്മതിക്കുന്നു.

മിക്ക സംസ്ഥാനങ്ങളും ലോക്ക്ഡൗൺ നീട്ടണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഒഡിഷ, പഞ്ചാബ് സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ ഏപ്രിൽ അവസാനം വരെ നീട്ടി. കർണാടക, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്‌ഗഢ്, അസം തുടങ്ങിയ സംസ്ഥാനങ്ങളും ലോക്ക്ഡൗൺ നീട്ടിയേക്കുമെന്ന് സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP