Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബിജെപി തമിഴ്‌നാട് ഘടകത്തിൽ അഴിച്ചു പണി; പാർട്ടി നിർവ്വാഹക സമിതിയിൽ ഇടംപിടിച്ചു ഗൗതമിയും നമിതയും; നടി ഗായത്രി രഘുറാമിനെ തിരിച്ചെടുത്ത് സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതല നൽകി; സ്ഥാനലബ്ദിയിൽ സന്തോഷമെന്ന് നമിത

ബിജെപി തമിഴ്‌നാട് ഘടകത്തിൽ അഴിച്ചു പണി; പാർട്ടി നിർവ്വാഹക സമിതിയിൽ ഇടംപിടിച്ചു ഗൗതമിയും നമിതയും; നടി ഗായത്രി രഘുറാമിനെ തിരിച്ചെടുത്ത് സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതല നൽകി; സ്ഥാനലബ്ദിയിൽ സന്തോഷമെന്ന് നമിത

സ്വന്തം ലേഖകൻ

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ എല്ലാം സിനിമ മയമാണ്. ഈ സാഹചര്യത്തിൽ ബിജെപി തമിഴ്‌നാട് ഘടകവും സിനിമാ വഴിയെ തന്നെയാണ് പോകുന്നത്. സിനിമാ രംഗത്തുള്ളവർക്ക് പ്രാമുഖ്യം നൽകി തമിഴ്‌നാട് ബിജെപി നിർവാഹക സമിതി അഴിച്ചു പണിതു. നടിമാരായ നമിതയെയും ഗൗതമിയെയും കുട്ടി പത്മിനിയേയും സംസ്ഥാന നിർവാഹക സമിതി അംഗങ്ങളാക്കി.

വിവാദത്തിലകപ്പെട്ട് പുറത്തുനിൽക്കുകയായിരുന്ന നടി ഗായത്രി രഘുറാമിനെ തിരിച്ചെടുത്ത് സാംസ്‌കാരിക വിഭാഗത്തിന്റെ ചുമതല നൽകി. മധുവന്തി അരുണിനെ ദേശീയ നിർവാഹക സമിതി അംഗമാക്കി. നടനും നാടക പ്രവർത്തകനുമായ എസ്.വി ശേഖറാണ് പുതിയ ഖജാൻജി.

കഴിഞ്ഞ നവംബറിലാണ് നമിത ബിജെപി.യിൽ ചേർന്നത്. സ്ഥാന ലബ്ധിയിൽ സന്തോഷമുണ്ടെന്ന് നമിത പ്രതികരിച്ചു. ഗൗതമി ഇതുവരെ അഭിപ്രായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. നമിതക്കൊപ്പം പാർട്ടിയിൽ ചേർന്ന നടൻ രാധാരവിക്ക് സ്ഥാനമൊന്നും നൽകിയിട്ടില്ല. നയൻതാരയെ കുറിച്ചുള്ള വിവാദ പരാമർശത്തെ തുടർന്നാണ് രാധാരവിയെ ഡി.എം.കെ പുറത്താക്കിയത്.

10 വൈസ് പ്രസിഡന്റുമാർ, 4 ജനറൽ സെക്രട്ടറിമാർ, 9 സെക്രട്ടറിമാർ തുടങ്ങിയ സ്ഥാനങ്ങളിലാണ് പുതിയ നിയമനം. കെ.ടി. രാഘവൻ, ജി.കെ. സെൽവകുമാർ, കരു നാഗരാജൻ, ആർ ശ്രീനിവാസൻ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. നയിനർ നാഗേന്ദ്രന് വൈസ് പ്രസിഡന്റ് സ്ഥാനമാണ് നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP