Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാത്രിയിൽ നഗ്നരായെത്തി വീടുകളിൽ മോഷണം; കവർച്ചക്കെത്തുന്ന ബൈക്കുകൾ പിന്നീട് കത്തിക്കും; കേരളത്തിലും തമിഴ്‌നാട്ടിലും നിരവധി മോഷണക്കേസുകളിൽ പ്രതികളായ സഹോദരന്മാർ പിടിയിൽ

രാത്രിയിൽ നഗ്നരായെത്തി വീടുകളിൽ മോഷണം; കവർച്ചക്കെത്തുന്ന ബൈക്കുകൾ പിന്നീട് കത്തിക്കും; കേരളത്തിലും തമിഴ്‌നാട്ടിലും നിരവധി മോഷണക്കേസുകളിൽ പ്രതികളായ സഹോദരന്മാർ പിടിയിൽ

ന്യൂസ് ഡെസ്‌ക്‌


നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ പല സ്ഥലങ്ങളിൽ രാത്രിയിൽ നഗ്‌നരായെത്തി വീടുകളിൽ മോഷണം നടത്തുന്ന സഹോദരന്മാരെ തമിഴ്‌നാട് സ്‌പെഷ്യൽ ടീം പൊലീസ് അറസ്റ്റ് ചെയ്യ്തു. എസ്.ടി മങ്കാട് സ്വദേശി എഡ്വിൻ ജോസ് (32), ജെബിൻ ജോസ് (30) എന്നിവരാണ് ഇന്നലെ പിടിയിലായത്.

കുളച്ചൽ എ. എസ്. പി വിശ്വേഷ് ശാസ്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എ. എസ്. പിയുടെ നേതൃത്വത്തിൽ എസ്. ഐ ജോൺ ബോസ്‌കോയുടെ സ്‌പെഷ്യൽ ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തി വരവെയാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് 26 പവൻ സ്വർണവും 13000 രൂപയും രണ്ട് ബൈക്കുകളും പിടിച്ചെടുത്തു.

ഇവർ മോഷണത്തിന് ഉപയോഗിക്കുന്ന ബൈക്കുകൾ കത്തിച്ചു കളയുന്നതാണ് രീതി.എഡ്വിൻ ജോസ് കഴിഞ്ഞ വർഷം മാർത്താണ്ഡത്തെ സ്വർണകടകളിലും വീടുകളിലും മോഷണം നടത്തിയതിന് തിരുനെൽവേലി പാളയംകോട്ട ജയിലിൽ കഴിഞ്ഞ ആളാണ്. മറ്റൊരു കേസിൽ പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ് തിരുവനന്തപുരം ജയിലിലും അടച്ചിരുന്നു. അതിനുശേഷമാണ് എഡ്വിൻ ജോസ് വീണ്ടും അറസ്റ്റിലാകുന്നത്.

കേരളത്തിലും തമിഴ്‌നാട്ടിലും നടന്ന മോഷണങ്ങളിൽ പങ്കുള്ള എഡ്വിൻ ജോസിന്റെ പേരിൽ 25 കേസുകളാണുള്ളത്.കൊല്ലങ്കോട് പൊലീസ് പ്രതികളെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP