Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

യുവതി വസ്ത്രങ്ങൾ ഊരിയെറിഞ്ഞ് തെരുവിലേക്കിറങ്ങിയത് മദ്യപിച്ച് ലക്കുകെട്ടതോടെ; വാഹനങ്ങൾ നിർത്തി ആളുകൾ ന​ഗ്നത ആസ്വദിച്ചതോടെ ന​ഗരത്തിൽ ​ഗതാ​ഗതം സ്തംഭിച്ചു; ന​ഗരത്തെ നിശ്ചലമാക്കിയ യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസും

യുവതി വസ്ത്രങ്ങൾ ഊരിയെറിഞ്ഞ് തെരുവിലേക്കിറങ്ങിയത് മദ്യപിച്ച് ലക്കുകെട്ടതോടെ; വാഹനങ്ങൾ നിർത്തി ആളുകൾ ന​ഗ്നത ആസ്വദിച്ചതോടെ ന​ഗരത്തിൽ ​ഗതാ​ഗതം സ്തംഭിച്ചു; ന​ഗരത്തെ നിശ്ചലമാക്കിയ യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കൊൽക്കത്ത: ആൺസുഹൃത്തുക്കളുമായി ഇരുന്ന് മദ്യപിച്ച് ലക്കുകെട്ടതോടെ യുവതി വസ്ത്രങ്ങൾ ഊരിയെറിഞ്ഞ് തെരുവിലേക്കിറങ്ങി. ന​ഗരത്തിൽ തിരക്കിനിടയിലേക്ക് അർദ്ധ ന​ഗ്നയായി ആടിയാടി നടക്കുന്ന യുവതിയെ കാണാൻ ആളുകൾ കൗതുകം കൊണ്ട് വാഹനങ്ങൾ നിർത്തിയതോടെ ന​ഗരത്തിൽ വമ്പൻ ​ഗതാ​ഗതക്കുരുക്കും. ഒടുവിൽ പൊലീസ് എത്തി യുവതിയെ അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് ​ഗതാ​ഗതം പുനഃസ്ഥാപിക്കാനായത്. പശ്ചിമ ബംഗാളിൽ കൊൽക്കത്ത നഗരത്തിലാണ് സംഭവം. യുവതിയെ അറസ്റ്റ് ചെയ്തതായി കൊൽക്കത്ത പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ചയാണ് സംഭവം. മദ്യലഹരിയിൽ യുവതി അർദ്ധ നഗ്നയായി അലഞ്ഞുതിരിഞ്ഞു നടന്നതോടെയാണ് ന​ഗരം അക്ഷരാർത്ഥത്തിൽ നിശ്ചലമായത്. കൊൽക്കത്ത നഗരത്തിലാണ് മേൽവസ്ത്രം ധരിക്കാതെ യുവതി അലഞ്ഞുതിരിഞ്ഞ് നടന്ന ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കൊൽക്കത്ത പത്മപുക്കൂർ മേഖലയിലെ പ്രദേശവാസിയാണ് യുവതി. തിരക്കുള്ള ഇന്ദിര ഗാന്ധി സരാനി റോഡിലാണ് യുവതി അർദ്ധനഗ്നയായി അലഞ്ഞുതിരിഞ്ഞ് നടന്നത്. നഗരത്തിലെ പ്രമുഖ സ്ഥലങ്ങളായ ഈഡൻ ഗാർഡൻസിനെയും ഫോർട്ട് വില്യംസിനെയും ബന്ധിപ്പിക്കുന്നതാണ് ഇന്ദിര ഗാന്ധി സരാനി.

കഴിഞ്ഞ ദിവസം രാത്രി പെൺകുട്ടി ആൺ സുഹൃത്തുക്കളുമായി ചേർന്ന് മദ്യപിച്ചതായി പൊലീസ് പറയുന്നു. മദ്യലഹരിയിൽ അർദ്ധനഗ്നയായി അലഞ്ഞുതിരിഞ്ഞ യുവതി ട്രാഫിക് ഗതാഗതം തടസ്സപ്പെടുത്തിയതായും കൊൽക്കത്ത പൊലീസ് പറയുന്നു. മദ്യപിച്ച് ലക്കുകെട്ടതോടെ യുവതിയും സുഹൃത്തുക്കളും തമ്മിൽ വാക്കുതർക്കമായി. ഇതോടെ യുവതി വസ്ത്രങ്ങൾ ഊരിയെറിഞ്ഞ ശേഷം റോഡിലേക്ക് ഇറങ്ങുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP