Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വില്ലനായി നെയ്റോബി ഈച്ച; നൂറ് കണക്കിന് വിദ്യാർത്ഥികൾ ചികിത്സയിൽ; ആസിഡ് വീണ് പൊള്ളൽ

വില്ലനായി നെയ്റോബി ഈച്ച; നൂറ് കണക്കിന് വിദ്യാർത്ഥികൾ ചികിത്സയിൽ; ആസിഡ് വീണ് പൊള്ളൽ

മറുനാടൻ മലയാളി ബ്യൂറോ

ഗാങ്ടോക്ക്: പ്രത്യേകതരം ഈച്ചയുടെ ഉപദ്രവത്തെ തുടർന്ന് സിക്കിമിൽ നൂറ് കണക്കിന് എൻജിനിയറിങ് വിദ്യാർത്ഥികൾക്ക് അസ്വസ്ഥത. കിഴക്കൻ ആഫ്രിക്കയിൽ നിന്നുള്ള നെയ്റോബി ഈച്ചകളാണ് രോഗം പരത്തിയതെന്നാണ് കണ്ടെത്തൽ. വിദ്യാർത്ഥികൾ തൊലിപ്പുറമേയുള്ള അണുബാധയെ തുടർന്നാണ് ചികിത്സ തേടിയത്.

സിക്കിം മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർത്ഥികളാണ് നെയ്റോബി ഈച്ചകളുടെ ശല്യത്തെ തുടർന്ന് ബുദ്ധിമുട്ടുന്നത്. ക്യാമ്പസിൽ ഇവ അതിവേഗത്തിലാണ് പെറ്റു പെരുകുന്നതെന്ന് അധികൃതർ അറിയിച്ചു.

അടുത്തിടെ ഈച്ചയിൽ നിന്നുള്ള അണുബാധയെ തുടർന്ന് ഒരു വിദ്യാർത്ഥി ശസ്ത്രക്രിയയ്ക്ക് വിധേയനായി. കൈയിലായിരുന്നു ശസ്ത്രക്രിയ. പ്രദേശത്താകമാനം ഇവ പെറ്റുപെരുകുന്നത് നാട്ടുകാർക്കിടയിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

സാധാരണയായി വിളകളെയും കീടങ്ങളെയുമാണ് ഇവ ആക്രമിക്കാറ്. ഇവ കടിക്കുന്നത് പതിവല്ല. എന്നാൽ ഈച്ച ശരീരത്തിൽ ഇരുന്നാൽ, ഇവ പുറപ്പെടുവിക്കുന്ന ആസിഡാണ് തൊലിപ്പുറത്ത് പൊള്ളൽ ഏൽപ്പിക്കുന്നതെന്നും അധികൃതർ അറിയിച്ചു. ഈച്ചകൾ ഇരുന്ന ശരീരഭാഗങ്ങൾ സോപ്പിട്ട് കഴുകി വൃത്തിയാക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP