Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ഞെട്ടിക്കുന്ന ക്രൂരത...ബലാത്സംഗ ശ്രമം ചെറുത്ത പത്തൊമ്പതുകാരിയുടെ വായിൽ തുണി തിരുകി കയറ്റി; ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി; അമ്പത്തിരണ്ടുകാരൻ അറസ്റ്റിൽ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

ഞെട്ടിക്കുന്ന ക്രൂരത...ബലാത്സംഗ ശ്രമം ചെറുത്ത പത്തൊമ്പതുകാരിയുടെ വായിൽ തുണി തിരുകി കയറ്റി; ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി; അമ്പത്തിരണ്ടുകാരൻ അറസ്റ്റിൽ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

നാ​ഗ്പൂർ :  രാജ്യത്തെ പിടിച്ചു കുലുക്കിയതും ഞെട്ടിച്ചതുമായ ക്രൂരമായ കൂട്ടബലാത്സംഗകേസാണ് നിർഭയ. വർഷം ഏഴ് പിന്നിട്ടിട്ടും ആ സംഭവങ്ങൾ ഇന്നും ഓരോ പൗരനിലും ഞെട്ടൽ ഉളവാക്കുന്നതാണ്. ഇപ്പോഴിതാ സമാനമായ മറ്റൊരു സംഭവം മഹാരാഷ്ട്രയിൽ  നിന്നും. നാഗ്പൂരിൽ 19 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയതായി പരാതി. സംഭവുമായി ബന്ധപ്പെട്ട് യോഗിലാൽ റഹാങ്ഡേൽ എന്ന 52കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Stories you may Like

മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ജനുവരി 21 നായിരുന്നു 19 വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം അരങ്ങേറിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 52കാരൻ സൂപ്പർവൈസറായി ജോലി ചെയ്യുന്ന തുണിമില്ലിലെ ജീവനക്കാരിയാണ് 19കാരിയെന്ന് പൊലീസ് പറയുന്നു. വാടക വീട്ടിലാണ് പെൺകുട്ടിയും സഹോദരനും പ്രതിയും മറ്റൊരു സ്ത്രീയും താമസിച്ചിരുന്നത്. ജോലിയുടെ ഭാഗമായി സഹോദരനും മറ്റൊരു സ്ത്രീയും വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു ആക്രമണം. പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്ക് ആയിരുന്ന സമയത്ത് രാത്രിയിലായിരുന്നു ക്രൂരബലാത്സംഗം ചെയ്തത്.

ആക്രമണം ചെറുക്കുന്നതിനിടെ പെൺകുട്ടി അബോധാവസ്ഥയിലാകുകയും. തുടർന്നാണ് ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. പീഡനശ്രമത്തിനിടെ, പ്രതി പെൺകുട്ടിയുടെ വായിൽ തുണി കുത്തി തിരുകിയിരുന്നു. അബോധാവസ്ഥയിലായ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പു ദണ്ഡ് കുത്തി കയറ്റിയെന്നാണ് പരാതിയിൽ പറയുന്നത്. ജനുവരി 24ന് സഹോദരനോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.

സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയാണ്. ഇയാൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഗ്രാമീണർ നടത്തുന്നത്. പൊലീസ് സുരക്ഷയിലാണ് പ്രതിയെ മറ്റ് തെളിവെടുപ്പിനും വൈദ്യപരിശോധനയ്ക്കും കൊണ്ടുപോയതെന്ന് പൊലീസ് സൂപ്രണ്ട് വ്യക്തമാക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP