Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അപ്പോളോയിൽ പ്രവേശിപ്പിക്കും മുമ്പ് ജയലളിതയ്ക്ക് തെറ്റായ മരുന്നുകൾ നല്കി; വിവരം വെളിപ്പെടുത്തിയത് അപ്പോളോയുടെ ഉടമസ്ഥരിലൊരാൾ; ബർക്കാ ദത്തിന്റെ ഇ-മെയിൽ സന്ദേശം ലീജിയൻ ഹാക്കർമാർ പുറത്തുവിട്ടു

അപ്പോളോയിൽ പ്രവേശിപ്പിക്കും മുമ്പ് ജയലളിതയ്ക്ക് തെറ്റായ മരുന്നുകൾ നല്കി; വിവരം വെളിപ്പെടുത്തിയത് അപ്പോളോയുടെ ഉടമസ്ഥരിലൊരാൾ; ബർക്കാ ദത്തിന്റെ ഇ-മെയിൽ സന്ദേശം ലീജിയൻ ഹാക്കർമാർ പുറത്തുവിട്ടു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കും ദുരൂഹതകൾക്കും മുതിയ മാനം നല്കി മുതിർന്ന മാദ്ധ്യമപ്രവർത്തക ബർക്ക ദത്തിന്റേതെന്നു പറയപ്പെടുന്ന ഇ-മെയിൽ സന്ദേശം പുറത്ത്. ജയലളിത മരിച്ച അഞ്ചിന് ബർക്ക ദത്ത് തന്റെ സഹപ്രവർത്തകർക്ക് അയച്ച മെയിലാണു പുറത്തായിരിക്കുന്നത്. ജയലളിതയെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കും മുമ്പ് തെറ്റായ മരുന്നുകൾ നല്കിയിരുന്നുവെന്ന വിവരാണ് ഇ-മെയിലിലുള്ളത്.

എൻഡിടിവിയുടെ കൺസൽട്ടിങ് എടിറ്ററായ ബർക്ക ദത്ത് സ്ഥാപനത്തിലെ തന്റെ സഹപ്രവർത്തകർക്കാണ് ഇ-മെയിൽ അയച്ചത്. ജയലളിതയ്ക്ക് തെറ്റായ മരുന്നുകൾ നല്കിയെന്ന വിവരം ലഭിച്ചത് അപ്പോളോ ആശുപത്രിയുടെ ഉടമസ്ഥരായ റെഡ്ഡി സഹോദരിലൊരാളിൽനിന്നാണെന്ന് ഇ-മെയിലിൽ പറയുന്നു. പ്രമേഹത്തിനെന്ന പേരിലാണ് മരുന്നുകൾ നല്കിയതെന്നും പറയുന്നു. ഇ-മെയിലിൽ ജയലളിതയുടെ പേര് നേരിട്ടു പറയുന്നില്ല. 'അവർ(she)' എന്നു മാത്രമാണ് പറയുന്നത്. ജയലളിതയുടെ മരണം നടന്ന് മണിക്കൂറുകൾക്കകമാണ് ബർക്കദത്ത് ഇ-മെയിൽ സന്ദേശം സഹപ്രവർത്തകർക്ക് അയച്ചത്.

ബർക്കാദത്ത് ഇ-മെയിൽ അയച്ചകാര്യം എൻഡിടിവിയിലെ ജോലിക്കാർ സ്ഥിരീകരിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇ-മെയിൽ സംഭവത്തിൽ പ്രതികരണം ആരാഞ്ഞ് ബർക്കദത്ത്, എൻഡിടിവിയുടെ സഹസ്ഥാപകൻ പ്രാണോയ് റോയ് തുടങ്ങിയവരുമായി ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാൻ കൂട്ടാക്കിയില്ല.

ഇന്ത്യയിലെ പ്രമുഖ ഹാക്കിങ് സംഘമായ ലീജിയൻ ആണ് ബർക്കദത്തിന്റെ ഇ-മെയിൽ പുറത്തുവിട്ടതെന്നു കരുതുന്നു. തങ്ങളുടെ ട്വിറ്റർ, ഇ-മെയിൽ അക്കൗണ്ടുകൾ ഹാക് ചെയ്യപ്പെട്ടതായി ഡിസംബർ 11ന് എൻഡിടിവി അറിയിച്ചിരുന്നു. അപ്പോളോ ആശുപത്രിയിലേത് അടക്കമുള്ള സെർവറുകൾ തങ്ങൾ പരിശോധിച്ചതായി ലീജിയൻ നേരത്തേ അറിയിച്ചിരുന്നു.

സെപ്റ്റംബർ 22ന് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജയലളിത 75 ദിവസത്തെ ആശുപത്രിവാസത്തിനുശേഷമാണ് മരിച്ചത്. മരണകാരണം ഹൃദയസ്തംഭനമാണെന്നു പറയുന്നു. അതേസമയം എന്തു രോഗത്തിനാണ് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമല്ല. മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ വർധിക്കുകയും അഭ്യൂഹങ്ങൾ പ്രചരിക്കുകയും ചെയ്യുന്നതിനിടെയാണ് ബർക്ക ദത്തിന്റെ ഇ-മെയിൽ പുറത്തായിരിക്കുന്നത്. ദുരൂഹത അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് സുപ്രീംകോടതിയിലടക്കം ഹർജികൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. ജയലളിതയുടെ ആശുപത്രിവാസം സംബന്ധിച്ച് സംസ്ഥാന സർക്കാർ ധവളപത്രം പുറത്തിറക്കണമെന്ന് പ്രതിപക്ഷനേതാവ് ഡിഎംകെയുടെ എം.കെ. സ്റ്റാലിനും പിഎംകെ നേതാവ് എസ്. രാംദോസും കഴിഞ്ഞദിവസം ആവശ്യപ്പെടുകയുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP