Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ട്രംപിന് പിന്നാലെ മ്യാന്മാർ പ്രസിഡന്റും ഇന്ത്യയിലേക്ക്: എത്തുന്നത് രാഷ്ട്രപതിയുടെ ക്ഷണപ്രകാരം; ഡൽഹിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ട്

ട്രംപിന് പിന്നാലെ മ്യാന്മാർ പ്രസിഡന്റും ഇന്ത്യയിലേക്ക്: എത്തുന്നത് രാഷ്ട്രപതിയുടെ ക്ഷണപ്രകാരം; ഡൽഹിയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിന് പിന്നാലെ മ്യാന്മർ പ്രസിഡന്റ് യു വിൻ മിന്തും ഇന്ത്യയിലേയ്ക്ക് എത്തുമെന്ന് റിപ്പോർട്ട്. രാഷ്ട്രപതിയുടെ ക്ഷണപ്രകാരമാണ് മ്യാന്മർ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്. ഫെബ്രുവരി 26 മുതൽ 29 വരെയാണ് അദ്ദേഹത്തിന്റെ സന്ദർശനം. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പ്രഥമ വനിത ഡൗ ചോ ചോയും മ്യാന്മർ പ്രസിഡന്റിനൊപ്പമുണ്ടാകുമെന്നാണ് സൂചന. ന്യൂഡൽഹിയിലെ ഒദ്യോഗിക കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം ആഗ്രയും ബോധ് ഗയയും സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്. ഡൽഹിയിൽ വെച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി ചർച്ചകൾ നടത്തുമെന്നും ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

രണ്ടാം തവണയാണ് മ്യാന്മർ പ്രസിഡന്റ് മൈന്റ് ഇന്ത്യയിലെത്തുന്നത്. രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായാണ് അദ്ദേഹം മുൻപ് ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരമായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. ഈ മാസം 24, 25 തീയതികളിലാണ് ട്രംപ് ഇന്ത്യയിൽ സന്ദർശനം നടത്തുന്നത്. ട്രംപിന്റെ ഇന്ത്യ സന്ദർശനത്തോട് അനുബന്ധിച്ച് വൻ ഒരുക്കങ്ങളാണ് മോദി സർക്കാർ നടത്തുന്നത്. ഏതാണ്ട് 100 കോടിയാണ് ട്രംപിന്റെ സന്ദർശനത്തിനായി ചെലവഴിക്കുന്നത്. ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നതു. ട്രംപിന്റെ സന്ദർശനത്തോടനുബന്ധിച്ച് ഉത്തർപ്രദേശിലെ യമുനാ നദിയിലെ മാലിന്യം നീക്കാൻ വെള്ളം തുറന്ന വിട്ടത് വൻ ചർച്ചയായിരു്ന്നു. കൂടാതെ, ഗുജറാത്തിലെ ചേരിപ്രദേശങ്ങൾ അടക്കം മതിൽകെട്ടി മറയ്ക്കുന്നതും വലിയൊരു വിവാദം സൃഷ്ടിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്തർദേശിയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP