Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എട്ടു ദിവസത്തെ സന്ദർശനത്തിനായി മ്യാന്മർ സൈനിക മേധാവി ഇന്ത്യയിൽ; അയൽ രാജ്യത്തിന്റെ സേനാത്തലവന് ഉജ്വല സ്വീകരണമൊരുക്കി ഇന്ത്യ; ചൈനയുമായുള്ള അതിർത്തിത്തർക്കത്തിനിടെ മ്യാന്മർ സേനാത്തലവന്റെ സന്ദർശനത്തിന് പ്രത്യേക പ്രാധാന്യം നൽകി രാഷ്ട്രീയ നിരീക്ഷകർ

എട്ടു ദിവസത്തെ സന്ദർശനത്തിനായി  മ്യാന്മർ സൈനിക മേധാവി ഇന്ത്യയിൽ; അയൽ രാജ്യത്തിന്റെ സേനാത്തലവന് ഉജ്വല സ്വീകരണമൊരുക്കി ഇന്ത്യ; ചൈനയുമായുള്ള അതിർത്തിത്തർക്കത്തിനിടെ മ്യാന്മർ സേനാത്തലവന്റെ സന്ദർശനത്തിന് പ്രത്യേക പ്രാധാന്യം നൽകി രാഷ്ട്രീയ നിരീക്ഷകർ

ന്യൂഡൽഹി: മ്യാന്മർ സൈനിക മേധാവിക്ക് ഇന്ത്യയിൽ ഉജ്വല സ്വീകരണം. എട്ടു ദിവസത്തെ സന്ദർശനത്തിനായാണ് മ്യാന്മർ സൈനിക മേധാവി സീനിയർ ജനറൽ മിൻ അങ്ങ് ഹലിങ്ങ് ഇന്ത്യയിലെത്തിയത്. ചൈന-ഭൂട്ടാൻ-ടിബറ്റ് ട്രൈ ജംക്ഷനിൽ ചൈനയും ഇന്ത്യയും തമ്മിൽ നിരന്തരം പ്രശ്‌നങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് അയൽ രാജ്യമായ മ്യാന്മറിലെ സൈനിക മേധാവിയുടെ ഇന്ത്യാ സന്ദർശനമെന്നത് ഏറെ പ്രസക്തമാണ്.

ഇന്ത്യയിൽ സന്ദർശനം നടത്തുന്ന മ്യാന്മർ സൈനിക മേധാവി സീനിയർ ജനറൽ മിൻ അങ് ഹലിങ് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി അരുൺ ജയ്റ്റ്‌ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ എന്നിവരുമായി ജൂലൈ 14ന് കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

ഇന്ത്യയുടെ പ്രതിരോധ സ്ഥാപനങ്ങളിലും ഹലിങ്ങ് സന്ദർശനം നടത്തും. ഇന്ത്യ മ്യാന്മറിനു കൂടുതൽ സൈനിക ഉൽപ്പന്നങ്ങൾ കൈമാറുമെന്നാണ് സൂചന. നിലവിൽ, 105 എംഎം ലൈറ്റ് തോക്കുകൾ, റോക്കറ്റ് ലോഞ്ചറുകൾ, റൈഫിൾസ്, റഡാറുകൾ, മോർട്ടർ, ബെയ്‌ലി പാലങ്ങൾ, കമ്മ്യൂണിക്കേഷൻ ഗിയർ, രാത്രി കാഴ്ച നൽകുന്ന ഉപകരണങ്ങൾ തുടങ്ങിയ പ്രതിരോധ ഉപകരണങ്ങൾ ഇന്ത്യ മ്യാന്മറിനു നൽകുന്നുണ്ട്.

മണിപ്പൂരിൽ 18 ഇന്ത്യൻ സൈനികരെ വധിച്ച ഭീകരർക്ക് തിരിച്ചടി നൽകുന്നതിനായി ഇന്ത്യ 2015 ജൂണിൽ മ്യാന്മർ അതിർത്തി കടന്ന് ആക്രമണം നടത്തിയിരുന്നു.നിരവധി തീവ്രവാദികളെയാണ് അന്ന് ഇന്ത്യൻ സൈന്യം വധിച്ചത്. മ്യാന്മർ സർക്കാരിന്റെ അനുവാദത്തോടെയായിരുന്നു ഈ ആക്രമണമെന്നാണ് ഔദ്യോഗിക വിശദീകരണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP