Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വവർഗബന്ധം വെളിപ്പെടുത്തേണ്ടി വന്നത് സഹോദരിയുടെ ഭീഷണിമൂലമെന്ന് ദ്യുതിചന്ദ്; സ്വന്തം സഹോദരി 25ലക്ഷം രൂപ ആവശ്യപ്പെട്ട് നിരന്തരം ബ്ലാക്ക്‌മെയിൽ ചെയ്യുന്നതായും മർദ്ദിച്ചിരുന്നതായും സ്പ്രിറ്ററിന്റെ വെളിപ്പെടുത്തൽ; വെളിപ്പെടുത്തൽ സ്വവർഗ ബന്ധത്തിനെതിരെ കുടുംബം ഒന്നടങ്കം രംഗത്ത് വന്നതിന് പിന്നാലെ; പൊലീസിനെ സമീപിച്ചെന്ന് അത്‌ലറ്റ്

സ്വവർഗബന്ധം വെളിപ്പെടുത്തേണ്ടി വന്നത് സഹോദരിയുടെ ഭീഷണിമൂലമെന്ന് ദ്യുതിചന്ദ്; സ്വന്തം സഹോദരി 25ലക്ഷം രൂപ ആവശ്യപ്പെട്ട് നിരന്തരം ബ്ലാക്ക്‌മെയിൽ ചെയ്യുന്നതായും മർദ്ദിച്ചിരുന്നതായും സ്പ്രിറ്ററിന്റെ വെളിപ്പെടുത്തൽ; വെളിപ്പെടുത്തൽ സ്വവർഗ ബന്ധത്തിനെതിരെ കുടുംബം ഒന്നടങ്കം രംഗത്ത് വന്നതിന് പിന്നാലെ; പൊലീസിനെ സമീപിച്ചെന്ന് അത്‌ലറ്റ്

മറുനാടൻ ഡെസ്‌ക്‌

ഭുവനേശ്വർ; സ്വവർഗ്ഗ ബന്ധം വെളിപ്പെടുത്തിയതിന്റെ പേരിൽ വിവാദത്തിൽ അകപ്പെട്ട ദ്യുതിചന്ദിനെതിരെ നേരത്തെ കുടുംബം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഇതിന് മറുപടിയുമായി ദ്യുതിചന്ദ് രംഗത്തെത്തിയിരിക്കുകയാണ്. 25 ലക്ഷം രൂപ ആവശ്യപ്പെട്ട് സ്വന്തം സഹോദരി ബ്ലാക്ക്‌മെയിൽ ചെയ്തതുകൊണ്ടാണ് സ്വവർഗബന്ധം വെളിപ്പെടുത്തേണ്ടി വന്നതെന്ന് 100 മീറ്ററിൽ ദേശീയ റെക്കോർഡിന് ഉടമയായ വനിതാ അത്ലറ്റ് പറയുന്നത്. മൂത്തസഹോദരിക്ക് ബന്ധത്തിൽ എതിർപ്പുണ്ടെന്നു ദ്യുതി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.

ഭുവനേശ്വറിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ദ്യുതി കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്. മുൻപ് സഹോദരി തന്നെ ക്രൂരമായി മർദ്ദിച്ചതായും ദ്യുതി മാധ്യമങ്ങളോടു പറഞ്ഞു. ഇക്കാര്യം താൻ പൊലീസിനെ അറിയിച്ചിരുന്നു. പണം ആവശ്യപ്പെട്ടുള്ള ഭീഷണി സഹിക്കവയ്യാതെയാണ് സ്വവർഗ പ്രണയത്തിന്റെ കാര്യം പുറത്തറിയിച്ചത്. പ്രായപൂർത്തിയായ വ്യക്തിയാണ് ഞാൻ. കുടുംബത്തിന്റെ സമ്മർദ്ദത്തിൽ ഒരു കാരണവശാലും വീഴില്ല. സ്വവർഗബന്ധമുള്ള കാര്യം പുറത്തുപറയാൻ അഭിമാനം മാത്രമേയുള്ളൂ. പങ്കാളിക്കു പൊതുസമൂഹത്തിനു മുന്നിൽ വരാൻ താൽപര്യമില്ലെന്നു പറഞ്ഞ ദ്യുതി, ഈ തീരുമാനത്തെ താൻ ബഹുമാനിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

ദ്യുതിയുടെ വെളിപ്പെടുത്തലിനെതിരെ മൂത്ത സഹോദരി സരസ്വതി ചന്ദും അമ്മ അഖോജി ചന്ദും രംഗത്തെത്തിയിരുന്നു.ദ്യുതിയെ ആരോ തെറ്റദ്ധരിപ്പിച്ചതാണെന്ന് സഹോദരി സരസ്വതി പറഞ്ഞു. ദ്യുതിയുടെ പണത്തിൽ കണ്ണുവെച്ച് പെൺകുട്ടിയുടെ വീട്ടുകാർ ഭീഷണിപ്പെടുത്തുകയാണെന്നും സരസ്വതി പറയുന്നു. 'സങ്കടത്തോടെ ഞാൻ പറയട്ടെ, ദ്യുതിയൂടെ ഈ തീരുമാനം അവളെടുത്തതല്ല. ആ പെൺകുട്ടിയും അവളുടെ കുടുംബവും സമ്മർദ്ദം ചെലുത്തിയിട്ടാണ് ദ്യുതി അങ്ങനെ പറഞ്ഞത്. ദ്യുതിയുടെ സ്വത്ത് തട്ടിയെടുക്കാൻ വേണ്ടിയാണ് ഇതെല്ലാം'. എ.എൻ.ഐയ്ക്ക് നൽകിയ അഭിമുഖത്തിൽ സരസ്വതി ചന്ദ് വ്യക്തമാക്കി. ദ്യുതിയുടെ ജീവൻ തന്നെ അപകടത്തിലാണ്. അവൾക്ക് സംരക്ഷണം നൽകാൻ ഞാൻ ഗവൺമെന്റിന് അപേക്ഷ നൽകിയിട്ടുണ്ട്. സരസ്വതി കൂട്ടിച്ചേർത്തു.

അതേസമയം ദ്യുതിയുടെ ഈ ബന്ധം അംഗീകരിക്കില്ലെന്ന് അമ്മ അക്കുജി ചന്ദ് വ്യക്തമാക്കി. 'ദ്യുതി വിവാഹം കഴിക്കാൻ താത്പര്യം പ്രകടിപ്പിച്ച പെൺകുട്ടി എന്റെ സഹോദരന്റെ പേരക്കുട്ടി ആണ്. അങ്ങനെയാകുമ്പോൾ അവൾ എന്റേയും പേരക്കുട്ടിയാണ്. രക്തബന്ധം നോക്കുകയാണെങ്കിൽ ദ്യുതി അവൾക്ക് അമ്മയെപ്പോലെയാണ്. ഒഡീഷയെപ്പോലെ ഒരു സ്ഥലത്ത് ഇത് എങ്ങനെ സാധ്യമാകും?'. ദ്യുതിയുടെ അമ്മ ചോദിക്കുന്നു.

പത്തൊമ്പതുകാരിയായ ഒരു പെൺസുഹൃത്ത് തനിക്കുണ്ടെന്നും ഭാവിയിൽ ഒരുമിച്ചു ജീവിക്കാനാണ് തങ്ങൾ ആലോചിക്കുന്നതെന്നും കഴിഞ്ഞ ദിവസമാണ് ദ്യുതി വെളിപ്പെടുത്തിയത്. അഞ്ചു വർഷമായി ഞങ്ങൾ സ്‌നേഹത്തിലാണ്. എന്റെ നാട്ടുകാരി തന്നെയാണ്. രണ്ടാം വർഷം ബിഎയ്ക്കു പഠിക്കുന്നു ഒഡീഷയിലെ ഗോപാൽപുർ സ്വദേശിനിയായ ദ്യുതി വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 2 വെള്ളി നേടിയ ദ്യുതി മുൻപു പുരുഷ ഹോർമോൺ അധികമാണെന്ന കാരണത്താൽ ഒന്നരവർഷത്തോളം വിലക്കു നേരിട്ട താരമാണ്. രാജ്യാന്തര കായിക തർക്ക പരിഹാര കോടതി വരെയെത്തിയ വ്യവഹാരത്തിന് ഒടുവിലാണ് ദ്യുതി ട്രാക്കിലേക്കു തിരിച്ചെത്തിയത്.

സ്വവർഗബന്ധം ക്രിമിനൽ കുറ്റമല്ലെന്ന സുപ്രീം കോടതിയുടെ അടുത്തിടെയുള്ള വിധിയുടെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തലെന്നും മുൻപു മാനഭംഗക്കേസിൽപ്പെട്ട ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവ് പിങ്കി പ്രമാണിക്കിന്റെ അവസ്ഥ തനിക്കുണ്ടാവാതിരിക്കാനാണു ബന്ധം പരസ്യമാക്കുന്നതെന്നും ദ്യുതി പറഞ്ഞു. തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച് 2012 ജൂണിൽ ഒരു യുവതിയാണ് പിങ്കിക്കെതിരെ കേസ് നൽകിയത്. പിന്നീടു പിങ്കിയെ കോടതി കുറ്റവിമുക്തയാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP