Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്റെ മകളുടെ പേര് ജ്യോതി സിങ്; അവളുടെ പേരു പറയുന്നതിൽ നാണക്കേടില്ല; പേരു മറയ്‌ക്കേണ്ടത് കുറ്റം ചെയ്തവർ: ഡൽഹി കൂട്ട ബലാത്സംഗക്കേസിന് മൂന്നു വർഷം തികയുമ്പോൾ 'നിർഭയ'യുടെ അമ്മയ്ക്കു പറയാനുള്ളത്

എന്റെ മകളുടെ പേര് ജ്യോതി സിങ്; അവളുടെ പേരു പറയുന്നതിൽ നാണക്കേടില്ല; പേരു മറയ്‌ക്കേണ്ടത് കുറ്റം ചെയ്തവർ: ഡൽഹി കൂട്ട ബലാത്സംഗക്കേസിന് മൂന്നു വർഷം തികയുമ്പോൾ 'നിർഭയ'യുടെ അമ്മയ്ക്കു പറയാനുള്ളത്

ന്യൂഡൽഹി: 'എന്റെ മകളുടെ പേര് ജ്യോതി സിങ്. അവളുടെ പേര് വെളിപ്പെടുത്തുന്നതിൽ എനിക്ക് നാണക്കേടില്ല'- ഡൽഹിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിർഭയയുടെ അമ്മ ആശാദേവിയുടെ വാക്കുകളാണിവ. രാജ്യത്തെ നടുക്കിയ സംഭവത്തിന്റെ മൂന്നാം വാർഷിക ദിനത്തിൽ നടന്ന പൊതുചടങ്ങിലാണു മകളുടെ പേര് മാതാവ് വെളിപ്പെടുത്തിയത്.

ലജ്ജിക്കേണ്ടത് ബലാത്സംഗങ്ങൾപോലെ ക്രൂരമായ കുറ്റകൃത്യങ്ങളിലെ ഇരകളും അവരുടെ കുടുംബാംഗങ്ങളുമല്ല. പകരം കുറ്റം ചെയ്തവരാണ് ലജ്ജിക്കേണ്ടതെന്നും അവർ പറഞ്ഞു. ഇരയുടെ പേര് മറച്ചുപിടിക്കേണ്ടതിന്റെ ആവശ്യം എന്താണെന്നും ആശാദേവി ചോദിച്ചു.

മൂന്നു വർഷങ്ങൾക്കുമുമ്പ് ഡിസംബർ 16 നാണു രാജ്യത്തെ നടുക്കിയ നിർഭയ കൂട്ടമാനഭംഗം നടന്നത്. തെക്കൻ ഡൽഹിയിലെ 23 വയസുള്ള വിദ്യാർത്ഥിനി ജ്യോതിസിങ്ങിനെ ഓടുന്ന ബസിൽ ആറു പേർ ചേർന്ന് ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച ശേഷമായിരുന്നു പീഡനം.

പ്രതികളിലൊരാൾ പ്രായപൂർത്തിയാവാത്ത ആളായിരുന്നു. പിന്നീട് പ്രതികൾ പെൺകുട്ടിയെ വഴിയരികിൽ ഉപേക്ഷിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി 13 ദിവസത്തിന് ശേഷം മരണത്തിനു കീഴടങ്ങി. ഈ സംഭവത്തോടെ ഡിസംബർ 16 എന്ന ദിവസം വേദനയുടേയും നാണക്കേടിന്റെയും സുരക്ഷിതത്വം ഇല്ലായ്മയുടേയും ഓർമ്മപ്പെടുത്തൽ കൂടിയായി മാറി.

ആശാദേവിയും ബദരിനാഥും തങ്ങളുടെ മകളുടെ മൂന്നാമത് ചരമാവാർഷികം ആചരിക്കുമ്പോൾ കൊലയാളി പുറത്തിറങ്ങുന്നുവെന്നതും ദുഃഖസത്യമായി മാറി. കുറ്റകൃത്യം ചെയ്യുന്ന സമയത്ത് 18 വയസ്സാകാൻ മാസങ്ങൾ കൂടി ബാക്കിയുണ്ടെന്ന ആനുകൂല്യത്തിൽ ജുവനൈൽ കുറ്റവാളി 3 വർഷത്തെ ദുർഗുണ പരിഹാര പാഠശാലയിൽ നിന്ന് അടുത്ത ദിവസം പുറത്തിറങ്ങും. ഇതിനെതിരെ കേന്ദ്രസർക്കാരിനും മനുഷ്യാവകാശ കമ്മീഷനും ആശാദേവി പ്രത്യേക പരാതി നൽകി.

'അയാൾക്ക് 16 വയസാണോ 18 വയസാണോ ഉള്ളതെന്ന് എനിക്കറിയില്ല, പക്ഷേ അവൻ ചെയ്തത് ക്രൂരമായ കുറ്റകൃത്യമാണ്, ഇത്തരത്തിൽ ക്രൂരകൃത്യം ചെയ്യുന്നവർക്ക് പ്രായത്തിന്റെ ആനുകൂല്യത്തിൽ ശിക്ഷ ഇളവ് ചെയ്യാൻ പാടില്ല. ഞങ്ങൾക്ക് എന്ത് നീതിയാണ് ഇതുവഴി ലഭിക്കുന്നത്, അവളുടെ മൂന്നാം ചരമവാർഷികത്തിൽ കുറ്റവാളി കൈയും വീശി പുറത്തിറങ്ങുന്നതിൽ എന്ത് നീതിയാണ് ഉള്ളത്'- ആശാദേവി ചോദിച്ചു.

എംപിയായ ഹേമമാലിനിയും ഈ വിഷയം പാർലമെന്റിൽ ഉയർത്തി. മറ്റ് നാലു പേർക്കും നൽകിയ ശിക്ഷ തന്നെ ജുവനൈൽ കുറ്റവാളിക്കും നൽകണമെന്നും ഏറ്റവും ക്രൂരത പ്രവർത്തിച്ചത് അയാളാണെന്നും ഹേമ ലോക്‌സഭയിൽ ഉന്നയിച്ചു. രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നത് ഇതാണെന്നും എംപി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP