Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തമിഴ്‌നാട്ടിലെ ഈ ക്ഷേത്രത്തിലേക്ക് വരു! പ്രസാദമായി കിട്ടും മട്ടൺ ബിരിയാണി; പ്രസാദം വിതരണം ചെയ്യുന്നത് മധുരയിലെ മുനിയാണ്ടി ക്ഷേത്രോത്സവത്തിൽ; ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മുനിയാണ്ടി ബിരിയാണി പ്രേമിയെന്ന് വിശ്വസം; ഫെസ്റ്റിവലിനു തയ്യാറാക്കുന്നത് രണ്ടായിരം കിലോയോളം മട്ടൺ ബിരിയാണി

തമിഴ്‌നാട്ടിലെ ഈ ക്ഷേത്രത്തിലേക്ക് വരു! പ്രസാദമായി കിട്ടും മട്ടൺ ബിരിയാണി; പ്രസാദം വിതരണം ചെയ്യുന്നത് മധുരയിലെ മുനിയാണ്ടി ക്ഷേത്രോത്സവത്തിൽ; ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മുനിയാണ്ടി ബിരിയാണി പ്രേമിയെന്ന് വിശ്വസം; ഫെസ്റ്റിവലിനു തയ്യാറാക്കുന്നത് രണ്ടായിരം കിലോയോളം മട്ടൺ ബിരിയാണി

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ; ബിരിയാണി എന്നു കേൾക്കുമ്പോൾ വായിൽ വെള്ളമൂറാത്തവർ കുറവായിരിക്കും. നിലവിൽ സമാന്യം നല്ലെരു ബിരിയാണ് കഴിക്കണമെങ്കിൽ ശരാശരി ഒരു 100-400 വരെയോക്കെ മുടക്കേണ്ടി വരും. എന്നാൽ അതു സൗജന്യമായി കിട്ടിയാലോ? അതിൽപരം സന്തോഷമുണ്ടാകില്ല. ക്ഷേത്രത്തിലെ പ്രസാദമായി കിട്ടുന്ന ബിരിയാണി എന്നുകൂടി അറിഞ്ഞാൽ പിന്നെ ചിന്തിക്കേണ്ട കാര്യമില്ല. അത് മട്ടൻ ബിരിയാണി കൂടി ആയാലോ. എവിടെ കിട്ടും എന്ന് അന്വേഷിക്കാത്തവരും കുറവായിരിക്കും. മധുരയിലെ മുനിയാണ്ടി ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് വിതരണം ചെയ്യുന്ന പ്രസാദം മട്ടൺ ബിരിയാണിയാണ്.

തിരുമംഗലം താലൂക്കിലെ വടക്കംപാട്ടി ഗ്രാമത്തിലാണ് മൂന്നുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം സംഘടിപ്പിക്കുന്നത്. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മുനിയാണ്ടി ബിരിയാണി പ്രേമിയാണെന്നു വിശ്വസിക്കുന്നവരാണ് അവിടുത്തെ നാട്ടുകാർ. രണ്ടായിരം കിലോയോളം വരെ മട്ടൺ ബിരിയാണിയാണ് ഫെസ്റ്റിവലിനു വേണ്ടി തയ്യാറാക്കുന്നത്.

നഗരത്തിലെ ഹോട്ടൽ ഉടമകളാണ് ഈ വ്യത്യസ്തമാർന്ന ഫെസ്റ്റിവലിനു നേതൃത്വം നൽകുന്നത്. 1937ലാണ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. വടക്കംപാട്ടി ഗ്രാമവാസികളിലൊരാൾ ഹോട്ടൽ ആരംഭിക്കുകയും അതു വിജയകരമാവുകയും ചെയ്തതോടെ മുനിയാണ്ടി ദൈവത്തിന് നന്ദി അർപ്പിക്കാനായി തുടങ്ങിയതാണ് ആഘോഷമെന്നാണ് പറയപ്പെടുന്നത്.

ഇതിനകം നഗരത്തിൽ നിരവധി മുനിയാണ്ടി വിലാസ് ഹോട്ടലുകളും ഉടലെടുത്തുകഴിഞ്ഞു. പ്രദേശവാസികൾക്ക് മികച്ച നോൺ വെജിറ്റേറിയൻ ഭക്ഷണം നൽകണമെന്ന ഉദ്ദേശത്തോടെ മുനിയാണ്ടി വിലാസ് എന്ന പേരിൽ ആയിരത്തി അഞ്ഞൂറോളം ഹോട്ടലുകളെങ്കിലും ഉണ്ടെന്നാണ് കണക്കുകൾ. ഈ റെസ്റ്റ്റന്റ് ഉടമകളെല്ലാം തങ്ങളുടെ ആദ്യത്തെ ഉപഭോക്താവിൽ നിന്നുള്ള പണം ഫെസ്റ്റിവലിനു വേണ്ടി മാറ്റിവെക്കുകയും ചെയ്യുന്നുണ്ട്. ജനുവരി 24 മുതൽ 26 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP