Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുത്തലാഖ് ബില്ലിൽ വീണ്ടും ഓർഡിനൻസിന് ഒരുങ്ങി കേന്ദ്രം; പുതിയ നീക്കം ബിൽ രാജ്യസഭ താണ്ടാത്ത സാഹചര്യത്തിൽ

മുത്തലാഖ് ബില്ലിൽ വീണ്ടും ഓർഡിനൻസിന് ഒരുങ്ങി കേന്ദ്രം; പുതിയ നീക്കം ബിൽ രാജ്യസഭ താണ്ടാത്ത സാഹചര്യത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മുത്തലാഖ് ബില്ലിൽ വീണ്ടും ഓർഡിനൻസ് ഇറക്കാൻ ഒരുങ്ങി കേന്ദ്രം. കേന്ദ്ര മന്ത്രിസഭയാണ് ഇക്കാര്യത്തിൽ ഇന്ന് തീരുമാനം കൈക്കൊണ്ടത്. മുത്തലാഖ് ബിൽ രാജ്യസഭയിൽ പാസാക്കാൻ കഴിയാത്തതിനെ തുടർന്നാണ് ഇപ്പോൾ വീണ്ടും ഓർഡിനൻസ് കൊണ്ട് വരാൻ ശ്രമിക്കുന്നത്.മുത്തലാഖ് നിരോധന ബിൽ രാജ്യസഭയിൽ പാസാക്കാനാകാതെയാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചത്. ബിൽ രാജ്യസഭയുടെ ഇന്നത്തെ അജൻഡയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും ഭരണ പ്രതിപക്ഷത്തിനിടയിലെ ഭിന്നത അയവില്ലാതെ തുടരുന്നതിനാൽ ചർച്ചയ്‌ക്കെടുത്തില്ല.

ബിൽ സിലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പോരായ്മകൾ പരിഹരിച്ച് ഭേദഗതികൾ വരുത്തിയാൽ അംഗീകരിക്കാമെന്ന് കോൺഗ്രസ് നിലപാട് മയപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സമവായം സാധ്യമായില്ല. ലോക്‌സഭ ഡിസംബർ 28 ന് പാസാക്കിയ മുത്തലാഖ് നിരോധന ബിൽ ഇനി ബജറ്റ് സമ്മേളനത്തിലാകും പരിഗണിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP