Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാഹുൽ വർമ എന്ന പേരിൽ ഫേസ്‌ബുക്ക് പ്രണയവും വിവാഹവും; നേരത്തേ നിക്കാഹ് കഴിഞ്ഞ തൗഫീക്കിന്റെ തട്ടിപ്പ് പുറത്തറിഞ്ഞതോടെ പരാതിയുമായി യുവതിയുടെ അച്ഛൻ; തട്ടിപ്പു വീരനെ അറസ്റ്റ് ചെയ്ത് പൊലീസും

രാഹുൽ വർമ എന്ന പേരിൽ ഫേസ്‌ബുക്ക് പ്രണയവും വിവാഹവും; നേരത്തേ നിക്കാഹ് കഴിഞ്ഞ തൗഫീക്കിന്റെ തട്ടിപ്പ് പുറത്തറിഞ്ഞതോടെ പരാതിയുമായി യുവതിയുടെ അച്ഛൻ; തട്ടിപ്പു വീരനെ അറസ്റ്റ് ചെയ്ത് പൊലീസും

മറുനാടൻ ഡെസ്‌ക്‌

കാൻപൂർ: ​​ഹിന്ദു പെൺകുട്ടിയെ വിവാഹം ചെയ്യാൻ ഹിന്ദുവാണെന്ന് നടിച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ കനൗജിലാണ് സംഭവം. തൗഫീക്ക് എന്നയാളാണ് നിയമവിരുദ്ധ മതപരിവർത്തന ഓർഡിനൻസ് 2020 പ്രകാരം അറസ്റ്റിലായത്. പെൺകുട്ടിയുടെ പിതാവ് ഗുർസഹായ്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് സംഭവം പുറംലോകം അറിയുന്നത്. ഇയാൾ നേരത്തേ തന്നെ വിവാഹം കഴിച്ചിരുന്നു എന്നും മുസ്ലിം മതവിശ്വാസിയാണെന്നും വിവാഹ ശേഷം മാത്രമാണ് തങ്ങൾ അറിഞ്ഞതെന്ന് പരാതിയിൽ പറയുന്നു.

സോഷ്യൽ മീഡിയയിലൂടെ തൗഫീക്ക് ഒരു ഹിന്ദു യുവതിയുമായി പ്രണയത്തിൽ ആയിരുന്നു. രാഹുൽ വർമ്മ എന്ന പേരിലാണ് ഇയാൾ സോഷ്യൽ മീഡിയയിൽ പേര് നൽകിയിരുന്നത്. ഇയാൾ ലക്നൗ സ്വദേശിയാണെന്നും പെൺകുട്ടിയോട് പറഞ്ഞിരുന്നു. പെൺകുട്ടിയുടെ നിർബന്ധ പ്രകാരം കുടുംബം തൗഫീക്കുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നു. രാഹുൽ വർമ എന്ന പേരിലാണ് വിവാഹ ക്ഷണക്കത്തുകളിൽ അച്ചടിച്ച് വന്നത്. ഡിസംബർ 10 ന് ചടങ്ങുകൾ നടന്നു. ഹിന്ദു മതാചാര പ്രകാരമാണ് വിവാഹം നടന്നത്. ചടങ്ങിൽ പെൺകുട്ടിയുടെ ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

തുടർന്ന്, വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തൗഫീക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് ശേഷമാണ് തൗഫീക്കിന്റെ നിക്കാഹ് നേരത്തെ കഴിഞ്ഞതാണെന്ന് പുറംലോകം അറിയുന്നത്. പിന്നാലെ പിതാവ് പൊലീസിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. അന്വേഷണത്തിന് ഒടുവിൽ പിടിയിലായ ഇയാൾ തന്റെ യഥാർത്ഥ വ്യക്തിത്വം വെളിപ്പെടുത്തി. മതപരിവർത്തന വിരുദ്ധ നിയമപ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP