Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുസ്ലിം പെൺകുട്ടികളോട് പാക്കിസ്ഥാനിലേക്ക് പോകാൻ ഭീഷണി; അദ്ധ്യാപകനെ സസ്‌പെന്റ് ചെയ്ത് ഉത്തരവ് പുറത്തിറത്തി വിദ്യാഭ്യാസ വകുപ്പ്; സസ്‌പെൻഷൻ ലഭിച്ചതുകൊടുങ്ങല്ലൂർ ഗവ.ഗേൾസ് ഹൈസ്‌കൂളിലെ ഹിന്ദി അദ്ധ്യാപകൻ കെ കെ കലേശിന്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: മുസ്ലിം പെൺകുട്ടികളോട് പാക്കിസ്ഥാനിലേക്ക് പോവാൻ ഭീഷണി മുഴക്കിയ അദ്ധ്യാപകനെ സസ്പെന്റ് ചെയ്തു. കൊടുങ്ങല്ലൂർ ഗവ.ഗേൾസ് ഹൈസ്‌കൂളിലെ ഹിന്ദി അദ്ധ്യാപകൻ കെ കെ കലേശനെയാണ് വിദ്യാഭ്യാസവകുപ്പ് അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തത്.

ക്ലാസ് മുറിയിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംസാരിക്കുകയും കുട്ടികളോട് പാക്കിസ്ഥാനിലേക്ക് പോവാനൊരുങ്ങിക്കൊള്ളാൻ ഭീഷണി മുഴക്കുകയുമാണ് അദ്ധ്യാപകൻ ചെയ്തത്. ഇതിനെതിരേ വിദ്യാർത്ഥികളും രക്ഷിതാക്കളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഗീത വിദ്യാലയത്തിലെത്തി ആരോപണവിധേയനായ അദ്ധ്യാപകനിൽനിന്ന് വിശദീകരണം തേടിയിരുന്നു. പരാതിക്കിടയാക്കിയ സംഭവം നടന്ന എട്ട് ബി ക്ലാസിലെ കുട്ടികളിൽനിന്നും രക്ഷിതാക്കളിൽനിന്നും ഡെപ്യൂട്ടി ഡയറക്ടർ മൊഴിയെടുത്തു. പരാതി സത്യമാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടിയുണ്ടായത്.

മതസ്പർധ വളർത്തുന്ന പരാമർശങ്ങൾക്കൊപ്പം ഇയാൾ പെൺകുട്ടികളോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും കണ്ടെത്തി. ആരോപണവിധേയനായ അദ്ധ്യാപകനെതിരേ നടപടി സ്വീകരിക്കണമെന്ന് നഗരസഭാ ചെയർമാൻ കെ ആർ ജൈത്രനും വിവിധ സംഘടനകളും ആവശ്യപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP