Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

`ഞങ്ങളിവിടെ ഒത്തൊരുമയോടു കൂടിയാണ് ജീവിക്കുന്നത്`; എല്ലാവരും ഇത് കണ്ട് നല്ലൊരു സന്ദേശമായി കാണണം; ബിഹാറിൽ ഹിന്ദു ക്ഷേത്രം പണിയാൻ പണവും സ്ഥലവും നൽകി മുസ്ലിം കുടുംബങ്ങൾ

`ഞങ്ങളിവിടെ ഒത്തൊരുമയോടു കൂടിയാണ് ജീവിക്കുന്നത്`; എല്ലാവരും ഇത് കണ്ട് നല്ലൊരു സന്ദേശമായി കാണണം; ബിഹാറിൽ ഹിന്ദു ക്ഷേത്രം പണിയാൻ പണവും സ്ഥലവും നൽകി മുസ്ലിം കുടുംബങ്ങൾ

പാറ്റ്‌ന: ബിജെപി അധികാരത്തിൽ എത്തിയതിന് ശേഷം നിരവധി അക്രമങ്ങളാണ് രാജ്യത്തെ മുസ്ലിം 
സമുദായത്തിന്‌ എതിരെ രാജ്യത്താകമാനം ഉണ്ടായിരിക്കുന്നത്.ജാതിയുടെ പേരിൽ രാജ്യത്തിന്റെ പലഭാഗത്തും ആക്രമണങ്ങൾ നടക്കുന്നത് പതിവാണ്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമാവുകയാണ് ബീഹാറിലെ ഒരു കൂട്ടം മുസ്ലിം കുടുംബങ്ങൾ. ബീഹാറിലെ ഗയാ ജില്ലയിലെ ഗുരാരു മേഖലയിലാണ് ഈ മതസൗഹാർദത്തിന്റെ ഉദാഹണം.മുസ്ലീങ്ങൾ കൂടുതൽ താമസിക്കുന്ന പ്രദേശമായ ഗുരാരു മേഖലയിൽ മുസ്ലിം പള്ളി ഉണ്ടെങ്കിലും ക്ഷേത്രമില്ല, അതാണ് ഇവിടുത്തുകാരെ ക്ഷേത്രം പണിയാനായി പ്രേരിപ്പിച്ചത്.

പ്രദേശവാസിയായ മൻസൂദ് അഹമദ് ക്ഷേത്ര നിർമ്മാണത്തിനായി ആറ് ഡെസിമൽ ഭൂമിയും 3.5 ലക്ഷവും നൽകി സഹായിച്ചതായാണ് റിപ്പോർട്ടുകൾ. തങ്ങളിവിടെ ഒത്തൊരുമയോടു കൂടിയാണ് ജീവിക്കുന്നത്. രാജ്യത്തുള്ള എല്ലാവരും ഇതു കാണുകയും ഇത് നല്ലൊരു സന്ദേശമായി കരുതുകയും വേണമെന്നും മറ്റൊരു പ്രദേശവാസി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP