Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മേട്ടുപ്പാളയത്ത് പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ കുത്തിക്കൊന്നു; വിഷവസ്തു കഴിച്ച് ഗുരുതരാവസ്ഥയിലായ പ്രതി ആശുപത്രിയിൽ ചികിത്സയിൽ

മേട്ടുപ്പാളയത്ത് പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ കുത്തിക്കൊന്നു; വിഷവസ്തു കഴിച്ച് ഗുരുതരാവസ്ഥയിലായ പ്രതി ആശുപത്രിയിൽ ചികിത്സയിൽ

കോയമ്പത്തൂർ: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് മേട്ടുപ്പാളയത്ത് യുവാവ് മലയാളി യുവതിയെ കുത്തിക്കൊന്നു. പാലക്കാട് ഒലവക്കോട് സ്വദേശി സോമസുന്ദരത്തിന്റെ മകൾ ധന്യയാണ് (23)ബുധനാഴ്ച വൈകിട്ട് കുത്തേറ്റ് മരിച്ചത്. ധന്യയുടെ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം നോക്കിയാണ് പ്രതി കൃത്യം നിർവഹിച്ചത്.

സംഭവത്തിൽ പാലക്കാട് പുത്തൂർ സ്വദേശി ഷക്കീറിനെ (27) പൊലീസ് ഇന്ന് പുലർച്ചെ രണ്ടു മണിയോടെ പിടികൂടിയെങ്കിലും വിഷവസ്തു കഴിച്ച് ഗുരുതരാവസ്ഥയിലായ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വളരെക്കാലം ഷക്കീർ ധന്യയോട് പ്രണയാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ അടുത്തിടെ മലയാളിയായ അദ്ധ്യാപകനുമായി ധന്യയുടെ വിവാഹനിശ്ചയം നടന്നു. വിവാഹനിശ്ചയം നടന്ന ശേഷം പ്രതി ദിവസങ്ങളായി വീടിന്റെ പരിസരത്ത് മദ്യപിച്ച് നടന്നിരുന്നതായി പറയപ്പെടുന്നു. ഇതാണ് പ്രതിയെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം.

പാലക്കാട് ഒലവക്കോട് പുതുപ്പെരിയാർ സ്വദേശിയായ സോമസുന്ദരവും കുടുംബവും 33 വർഷത്തോളമായി മേട്ടുപ്പാളയത്തായിരുന്നു താമസം. പൊംഗലൂരിലെ ഒരു ഐടി കമ്പനിയിൽ ജോലി നോക്കുകയായിരുന്നു ധന്യ.

കൊലപാതകത്തിന് ശേഷം പാലക്കാട്ടേക്ക് കടന്ന യുവാവ് പൊലീസിനെ കണ്ട് ചാണകത്തിന് പകരം വളമായി ഉപയോഗിക്കുന്ന രാസവസ്തു (ചാണി പൗഡർ) കഴിക്കുകയായിരുന്നു. ഇയാൾ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. കോയമ്പത്തൂരിലെ ബനിയൻ കമ്പനിയിലും ചായക്കടയിലുമായി ജോലി ചെയ്ത് വരികയായിരുന്നു ഷക്കീർ.

ധന്യയുടെ മൃതദേഹം ഇപ്പോൾ കോയമ്പത്തൂർ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP