Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യക്തി വൈരാഗ്യം; അയൽവാസിയായ രണ്ട് വയസുകാരിയെ ജീവനോടെ കുഴിച്ചുമൂടി; സ്ത്രീ പിടിയിൽ

വ്യക്തി വൈരാഗ്യം; അയൽവാസിയായ രണ്ട് വയസുകാരിയെ ജീവനോടെ കുഴിച്ചുമൂടി; സ്ത്രീ പിടിയിൽ

സ്വന്തം ലേഖകൻ

ഷിംലാപൂർ: അയൽവാസിയുടെ രണ്ട് വയസുള്ള കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയ കേസിൽ സ്ത്രീ പിടിയിലായി. പഞ്ചാബിലെ ഷിംലാപൂരിയിലാണ് സംഭവം. വ്യക്തി വൈരാഗ്യമാണ് കൊലയിൽ കലാശിച്ചത്. പെൺകുട്ടിയുമായി നടന്നു പോകുന്ന സ്ത്രീയുടെ സി.സി ടി.വി ദൃശ്യങ്ങൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് നീലം എന്ന സ്ത്രീയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

കുട്ടിയെ മണ്ണിൽ കുഴിച്ച് മൂടുകയായിരുന്നു സ്ത്രീയെന്ന് പൊലീസ് അറിയിച്ചു. കുഴിയിൽ നിന്നും കുഞ്ഞിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP