Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് സ്ത്രീകളെ മാനഭംഗപ്പെടുത്തി കൊല ചെയ്തത് ട്രെയിനിൽ വെച്ച്; മൃതദേഹം ഉപേക്ഷിച്ചത് ശുചിമുറിയിൽ; 'ഗമോസ' നെയ്ത്തുതൂവാല കൈവശം വെച്ചത് പ്രധാന തെളിവായപ്പോൾ കൊലയാളി പിടിക്കപ്പെട്ടത് അടുത്ത ദിവസം തന്നെ; ഒരു വർഷത്തിനിപ്പുറം വധശിക്ഷ നൽകി കോടതിയും

അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് സ്ത്രീകളെ മാനഭംഗപ്പെടുത്തി കൊല ചെയ്തത് ട്രെയിനിൽ വെച്ച്; മൃതദേഹം ഉപേക്ഷിച്ചത് ശുചിമുറിയിൽ; 'ഗമോസ' നെയ്ത്തുതൂവാല കൈവശം വെച്ചത് പ്രധാന തെളിവായപ്പോൾ കൊലയാളി പിടിക്കപ്പെട്ടത് അടുത്ത ദിവസം തന്നെ; ഒരു വർഷത്തിനിപ്പുറം വധശിക്ഷ നൽകി കോടതിയും

മറുനാടൻ മലയാളി ബ്യൂറോ

ശിവസാഗർ: രണ്ട് സ്ത്രീകളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ അസം സ്വദേശി ബികാശ് ദാസിന് വധശിക്ഷ. ഇയാൾക്കെതിരെ ചുമത്തിയ കൊലപാതകക്കുറ്റവും മാനഭംഗക്കുറ്റവും ശരിവച്ചായിരുന്നു ശിവസാഗർ സെഷൻ കോടതിയുടെ വിധി. വധശിക്ഷയ്‌ക്കൊപ്പം ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. അസമിനെ നടുക്കിയ കൊലക്കേസായിരുന്നു ഇത്. രണ്ട് സ്ത്രീകളെ ക്രൂരമായി മാനഭംഗപ്പെടുത്തി ട്രെയിനിലെ ശുചിമുറിയിൽ കൊന്നു തള്ളുകയായിരുന്നു ഇയാൾ. 2018 ജൂലൈയിലാണ് രണ്ട് യുവതികളെ അടുത്തടുത്ത ദിവസങ്ങളിൽ ട്രെയിനിലെ ശുചിമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ട് സ്ത്രീകളുടെ മൃതദേഹത്തിൽ നിന്നും ലഭിച്ച 'ഗമോസ' എന്നറിയപ്പെടുന്ന നെയ്ത്തുതൂവാലയാണ് കേസിൽ വഴിത്തിരിവായത്.

ജൂലൈ പത്തിന് സിമാലുഗുരി റെയിൽവേ സ്റ്റഷനിൽ കാമാഖ്യ എക്സ്‌പ്രസിലെ ശുചിമുറിയിലാണ് 21 കാരിയുടെ മൃതദേഹം കണ്ടത്. അടുത്ത ദിവസം തന്നെ ജൂലൈ 11 ന് ദിബ്രുഘട്ട്-രാജസ്ഥാൻ ആവാദ് അസം ഏക്‌സ്പ്രസിലെ ശുചിമുറിയിൽ മറ്റൊരു സ്ത്രീയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടു. ബികാശിന്റെ കൈവശം 'ഗമോസ' എന്നറിയപ്പെടുന്ന നെയ്ത്തുതൂവാല കണ്ടുവെന്ന മൊഴിയാണ് പ്രതിയെ വേഗത്തിൽ തന്നെ കണ്ട് പിടിക്കാൻ സഹായിച്ചത്. സ്ത്രീകളുടെ മൊബൈൽ ഫോണുകളും ആഭരണങ്ങളും ബികാശിൽ നിന്നും കണ്ടെത്തിയതോടെ പൊലീസ് ബികാശിനെ അറസ്റ്റ് ചെയ്തു. ജൂലൈ 12 നു തന്നെ ബികാശിനെ അറസ്റ്റ് ചെയ്യാനായി. അറസ്റ്റിലായ ബികാശ് കുറ്റം സമ്മതിച്ചു. തന്നോടൊപ്പം കുറ്റകൃത്യത്തിൽ പങ്കെടുത്ത മറ്റൊരാൾ കൂടി ഉണ്ടായിരുന്നുവെന്നും പ്രതി മൊഴിനൽകി. തുടർ അന്വേഷണത്തിൽ കൂട്ടാളിയെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ കോടതി ഇയാളെ വെറുതേ വിട്ടു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP