Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202423Sunday

വീടിന് മുന്നിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; ഉത്തർപ്രദേശിൽ സ്ത്രീയെ തല്ലിക്കൊന്നു

വീടിന് മുന്നിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തു; ഉത്തർപ്രദേശിൽ സ്ത്രീയെ തല്ലിക്കൊന്നു

സ്വന്തം ലേഖകൻ

കാൻപൂർ: വീടിന് പുറത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ വയാധിക കൊല്ലപ്പെട്ടു. ഉത്തർപ്രദേശില ഔറയ്യ ജില്ലയിലാണ് സംഭവം. ഗ്രാമത്തലവന്റെ മകനും സഹായികളും ചേർന്നാണ് വീട് കയറി നടത്തിയ ആക്രമണത്തിലാണ് വയോധിക അടിയേറ്റ് മരിച്ചത്.

ബുധനാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ മോഹിത് സിങ് അയൽവാസി ഉദയ് വീറിന്റെ വീടിന് മുന്നിലെ അഴുക്കുചാലിൽ മൂത്രമൊഴിച്ചത് വയോധിക എതിർത്തിരുന്നു. തുടർന്ന് പ്രകേപിതനായ മോഹിത് ഉദൈവീറുമായി വഴക്കിടുകയും ചെയ്തിരുന്നു. എന്നാൽ കുറച്ച് സമയത്തിന് ശേഷം മോഹിതും സുഹൃത്തുക്കളും മദ്യപിച്ച് ലക്കുകെട്ട രീതിയിലെത്തിയ ഉദൈവീറിനെയും കുടുംബാംഗങ്ങളെയും അധിക്ഷേപിച്ചു. തുടർന്ന് വയോധിക വിഷയത്തിൽ ഇടപെട്ടപ്പോൾ വീട്ടിലെ മുറ്റത്തുണ്ടായിരുന്ന ഇരുമ്പ് വടികൊണ്ട് ആക്രമിക്കുകയായിരുന്നു.

അടിയേറ്റ വയോധിക സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ആക്രമണത്തിൽ ഉദയ്വീറിനും ഭാര്യ ലക്ഷ്മി ദേവിക്കും പരിക്കേറ്റു, സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ നാല് സംഘങ്ങളെ രൂപീകരിച്ചതായി എസ്‌പി പറഞ്ഞു. പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായും വയോധികയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയതായും എസ്‌പി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP