Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

യുവാവിനെ കൊലപ്പെടുത്തി മൃതദേഹം പെട്ടിയിലടച്ച് കനാലിൽ തള്ളി; സഹോദരങ്ങൾ അറസ്റ്റിൽ

യുവാവിനെ കൊലപ്പെടുത്തി മൃതദേഹം പെട്ടിയിലടച്ച് കനാലിൽ തള്ളി; സഹോദരങ്ങൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: യുവാവിനെ കൊലപ്പെടുത്തി മൃതദേഹം പെട്ടിയിലടച്ച് കനാലിൽ ഉപേക്ഷിച്ച സഹോദരങ്ങളെ പൊലീസ് അറസ്റ്റ് ചെയ്തു. രാജവിഹാർ സ്വദേശി ദിലീപ് ഝാ (35) ആണ് കൊല്ലപ്പെട്ടത്.ഔട്ടർ ഡൽഹിയിലെ മുനക് കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.തുടർന്ന് നടന്ന അന്വേഷണത്തിലാണ് സഹോദരങ്ങളാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തിയത്. കേസിൽ ദിലീപിന്റെ സഹോദരങ്ങളായ വിവേക് ഝ, സതീഷ് ഝ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമായത്. ദിലീപിനെ സഹോദരങ്ങൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹത്തിൽ പരിക്കേറ്റ പാടുകൾ ഒന്നും തന്നെയില്ല.'- പൊലീസ് പറഞ്ഞു. ദിലീപിന്റെ ഭാര്യയുടെ മൊഴിയിൽ നിന്നാണ് ഇയാളും സഹോദരങ്ങളും തമ്മിൽ സ്വത്ത് തർക്കമുണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് മനസിലായത്. ചോദ്യം ചെയ്തതോടെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP