Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മുംബൈയിൽ പ്ലാറ്റ്‌ഫോം ടിക്കറ്റിന് 50 രൂപ; കോവിഡ് വ്യാപനം തടയാനെന്ന് വിശദീകരണം

മുംബൈയിൽ പ്ലാറ്റ്‌ഫോം ടിക്കറ്റിന് 50 രൂപ; കോവിഡ് വ്യാപനം തടയാനെന്ന് വിശദീകരണം

ന്യൂസ് ഡെസ്‌ക്‌

മുംബൈ: വേനൽക്കാലത്ത് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ മുംബൈയിൽ റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. കോവിഡ് വ്യാപനം തടയാൻ ലക്ഷ്യമിട്ടാണ് തീരുമാനം.

മുംബൈ മെട്രോപൊളിറ്റൻ റീജിയനിലെ ചില പ്രധാന സ്റ്റേഷനുകളിലാണ് പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്. പ്ലാറ്റ്‌ഫോം ടിക്കറ്റിന് മുൻ നിരക്കായ പത്ത് രൂപയ്ക്ക് പകരം 50 രൂപയാണ് പുതിയതായി നിശ്ചയിച്ചത്. ഈ വർഷം ജൂൺ 15 വരെ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ തുടരും.

ഛത്രപതി ശിവാജി മഹാരാജ് ടെർമിനൽ, ദാദർ, മുംബൈയിലെ ലോക്മന്യ തിലക് ടെർമിനൽ, താനെ, കല്യാൺ, പൻവേൽ, ഭീവണ്ടി റോഡ് സ്റ്റേഷനുകളിലാണ് നിരക്ക് വർധിപ്പിച്ചിട്ടുള്ളത്. മുംബൈയിൽ കോവിഡ് കണക്കുകൾ വ്യാപകമായി കൂടുന്ന സാഹചര്യത്തിലാണ് തിരക്ക് കുറയ്ക്കാൻ തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP