Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗണേശ ചതുർഥി ആഘോഷത്തിനിടെ വിവിഐപി വഴി ഉപയോഗിച്ച സ്ത്രീകൾക്കു പൊലീസിന്റെ മർദനം; ദൃശ്യങ്ങൾ വൈറലായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി

ഗണേശ ചതുർഥി ആഘോഷത്തിനിടെ വിവിഐപി വഴി ഉപയോഗിച്ച സ്ത്രീകൾക്കു പൊലീസിന്റെ മർദനം; ദൃശ്യങ്ങൾ വൈറലായതോടെ അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി

മുംബൈ: ഗണേശ ചതുർത്ഥി ആഘോഷത്തിനിടെ മുംബൈയിൽ സ്ത്രീകൾക്കു മർദനം. വിവിഐപി വഴി ഉപയോഗിച്ചു എന്നാരോപിച്ചാണ് സ്ത്രീകളെ പൊലീസ് ക്രൂരമായി മർദ്ദിച്ചത്.

വി.ഐ.പികൾക്കുള്ള വഴിയിലൂടെ അകത്ത് കയറാൻ ശ്രമിച്ച രണ്ട് സ്ത്രീകളെയാണ് മദ്ധ്യ മുംബയിലെ ലാൽബോഗ രാജപന്തലിൽ വനിതാ പൊലീസുകാർ മർദ്ദിച്ചത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു.

ഇക്കാര്യത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് വിശദീകരണം തേടുകയും ചെയ്തു. മൊബൈൽ ഫോണിൽ ചിത്രീകരിച്ച വീഡിയോയിൽ വനിതാ പൊലീസുകാർ രണ്ട് സ്ത്രീകളേയും പൊതിരെ തല്ലുന്നതാണ് കാണുന്നത്. തല്ല് കൊള്ളുന്ന സ്ത്രീകളിലൊരാൾ പ്രതിരോധിക്കാൻ ശ്രമിക്കുന്നതായും കാണാം. എന്നാൽ എന്താണ് കാരണമെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

.മർദ്ദിച്ച ശേഷം കാലച്ചൗക്കി സ്റ്റേഷനിലെത്തിച്ച് മഹാരാഷ്ട്ര പൊലീസ് നിയമപ്രകാരം 1200 രൂപ പിഴയീടാക്കുകയും ചെയ്തിരുന്നു. അസിസ്റ്റന്റ് കമ്മീഷണറുടെ റാങ്കിലുള്ള ഉദ്യോഗസ്ഥൻ സംഭവം അന്വേഷിക്കുമെന്നാണ് പൊലീസിന്റെ പ്രഖ്യാപനം. അതേ ദിവസം രാത്രി ഒരു വനിതാ ജേർണലിസ്റ്റിനെ മണിക്കൂറുകളോളം അന്യായമായി പിടിച്ചുവച്ചതായും ആരോപണമുയർന്നു. ഇവരുടെ ഫോൺ പിടിച്ചു വാങ്ങുകയും പിഴയീടാക്കി വിട്ടയയ്ക്കുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP