Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീണ്ടും നഴ്‌സിന്റെ കുപ്പായ മണിഞ്ഞ് മുംബൈ മേയർ കിഷോരി പെഡ്‌നേകർ; കോവിഡ് കാലത്ത് പഴയ യൂണിഫോം വീണ്ടും അണിഞ്ഞത് നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും ആശങ്ക മനസ്സിലാക്കാൻ

വീണ്ടും നഴ്‌സിന്റെ കുപ്പായ മണിഞ്ഞ് മുംബൈ മേയർ കിഷോരി പെഡ്‌നേകർ; കോവിഡ് കാലത്ത് പഴയ യൂണിഫോം വീണ്ടും അണിഞ്ഞത് നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും ആശങ്ക മനസ്സിലാക്കാൻ

സ്വന്തം ലേഖകൻ

മുംബൈ: ഒരിടവേളയ്ക്ക് ശേഷം മുംബൈ മേയർ വീണ്ടും നഴ്‌സിന്റെ കുപ്പായമണിഞ്ഞു. മാലാഖമാരുടെ വസ്ത്രം അഴിച്ചു വെച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ കിഷോരി പെഡ്‌നേകർ നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും ആശങ്ക മനസ്സിലാക്കാനാണ് വീണ്ടും ആ പഴയ യൂണിഫോം അണിഞ്ഞ് ആശുപത്രിയിൽ പ്രവേശിച്ചത്.

മുംബൈ മേയറാകും മുൻപ് ജവഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റ് ആശുപത്രിയിൽ നഴ്‌സായിരുന്ന കിഷോരി, കോവിഡ് കാലത്ത് പഴയ യൂണിഫോം വീണ്ടും അണിയുകയായിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള നായർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അവർ സേവനത്തിനെത്തിയത്.

നഴ്‌സുമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും ആശങ്ക മനസ്സിലാക്കാനും അവർക്ക് ആത്മവീര്യം പകരാനുമാണ് വീണ്ടും യൂണിഫോം അണിഞ്ഞതെന്നു കിഷോരി പറഞ്ഞു. മൂന്നു തവണ ശിവസേനയുടെ മുനിസിപ്പൽ കോർപറേറ്ററായ കിഷോരി പെൻഡേകർ (58) കഴിഞ്ഞ നവംബറിലാണ് മുംബൈ മേയറായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP