Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെൽഫി ദുരന്തം വീണ്ടും; ഇക്കുറി അപകടം മുംബൈ തീരത്ത്; കടൽത്തീരത്തെ പാറക്കൂട്ടത്തിൽ കയറി സെൽഫിയെടുത്ത യുവതി കടലിൽവീണു മരിച്ചു

സെൽഫി ദുരന്തം വീണ്ടും; ഇക്കുറി അപകടം മുംബൈ തീരത്ത്; കടൽത്തീരത്തെ പാറക്കൂട്ടത്തിൽ കയറി സെൽഫിയെടുത്ത യുവതി കടലിൽവീണു മരിച്ചു

മുംബൈ: വീണ്ടും ഒരു സെൽഫി ദുരന്തം. സെൽഫി എടുക്കുന്നതിനിടെ യുവതി കടലിൽ വീണു മരിച്ചു.

മുംബൈയിലെ ബാന്ദ്ര ബാൻഡ് സ്റ്റാൻഡിലാണ് സംഭവം. രണ്ട് സുഹൃത്തുക്കൾക്കൊപ്പം സെൽഫി എടുക്കുന്നതിനിടെ കാൽ വഴുതിയ യുവതി തിരയിൽപ്പെട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു.

സെൽഫി എടുക്കുന്നതിനിടെ പിന്നിൽ വലിയ തിര ഉയർന്നത് ശ്രദ്ധിച്ചില്ലെന്ന് യുവതിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ പറഞ്ഞു. കടൽത്തീരത്തെ പാറക്കൂട്ടത്തിൽ കയറി നിന്നാണ് യുവതികൾ സെൽഫി എടുത്തത്.

സുഹൃത്തുക്കളായ മൂന്ന് യുവതികൾ ഒരുമിച്ചാണ് സ്ഥലത്ത് എത്തിയത്. ആദ്യം കടലിൽ വീണ യുവതിയെ രക്ഷിക്കാൻ പിന്നാലെ ചാടിയ യുവതിയെയും കാണാതായി. ഇവർക്കായി അഗ്‌നിശമന സേന തെരച്ചിൽ ആരംഭിച്ചു. മൂവരും കോളജ് വിദ്യാർത്ഥികളാണ്.

മൂന്നുമാസം മുമ്പാണ് മുംബൈയിൽ ട്രെയിനിനു മുകളിൽ നിന്നു സെൽഫി എടുത്ത കൗമാരക്കാരൻ വൈദ്യുതാഘാതമേറ്റു മരിച്ച വാർത്ത പുറത്തുവന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP