Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുംബൈയിൽ 22 നില കെട്ടിടത്തിൽ അഗ്നിബാധ; ആളപായമില്ല; തീപിടിത്തത്തിൽ എട്ട് പേർക്ക് പരിക്ക്

മുംബൈയിൽ 22 നില കെട്ടിടത്തിൽ അഗ്നിബാധ; ആളപായമില്ല; തീപിടിത്തത്തിൽ എട്ട് പേർക്ക് പരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ:മുംബൈയിൽ 22 നില കെട്ടിടത്തിന് തീപിടിച്ചു.പടിഞ്ഞാറൻ മുംബൈയിലെ മലാഡിലാണ് ബഹുനില കെട്ടിടത്തിൽ വൻ തീപ്പിടിത്തമുണ്ടായത്.ഫ്‌ളാറ്റിന്റെ മൂന്നാംനിലയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.അഗ്‌നിശമന സേനകളുടെ സമയോചിത ഇടപെടൽ മൂലം നിരവധി പേരുടെ ജീവനാണ് രക്ഷിക്കാനായത്.അഗ്നിബാധയെ തുടർന്ന് പരിക്കേറ്റ എട്ടുപേരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അപകടത്തിൽ ആളപായമില്ല എന്നാണ് വിവരം.

ഫയർ ഫോഴ്‌സിന്റെ നാലു ഫയർ എൻജിനുകളാണ് അപകടവിവരമറിഞ്ഞെത്തി രക്ഷാപ്രവർത്തനം നടത്തിയത്.രാവിലെ 11 മണിക്കാണ് തീപ്പിടിത്തമുണ്ടായത്.15 മിനിറ്റിനകം തീ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു.എന്നാൽ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.കെട്ടിടത്തിന്റെ ബാൽകണിയിൽ കുടുങ്ങിപ്പോയ സ്ത്രീയെ രക്ഷിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP