Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അറ്റോർണി ജനറൽ സ്ഥാനം ഏറ്റെടുക്കുന്നതിൽ നിന്ന് മുകുൾ റോത്തഗി പിന്മാറി; തീരുമാനം കേന്ദ്ര സർക്കാറിനെ അറിയിച്ചു

അറ്റോർണി ജനറൽ സ്ഥാനം ഏറ്റെടുക്കുന്നതിൽ നിന്ന് മുകുൾ റോത്തഗി പിന്മാറി; തീരുമാനം കേന്ദ്ര സർക്കാറിനെ അറിയിച്ചു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അറ്റോർണി ജനറൽ സ്ഥാനം ഏറ്റെടുക്കുന്നതിൽ നിന്ന് മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി പിന്മാറി. ഒക്ടോബർ ഒന്നിന് വീണ്ടും അറ്റോർണി ജനറലായി സ്ഥാനമേറ്റെടുക്കാനിരിക്കേയാണ് പിന്മാറ്റം.തീരുമാനം കേന്ദ്രസർക്കാരിനെ മുകുൾ റോത്തഗി അറിയിച്ചതായാണ് റിപ്പോർട്ടുകൾ.

നിലവിലെ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ഈ മാസം 30ന് വിരമിക്കും. പദവിയിൽ തുടരാൻ താൽപ്പര്യമില്ലെന്ന് കെ കെ വേണുഗോപാൽ കേന്ദ്രസർക്കാരിനെ അറിയിച്ചതോടെയാണ് അറ്റോർണി ജനറൽ സ്ഥാനത്തേയ്ക്ക് വീണ്ടും മുകുൾ റോത്തഗിയുടെ പേര് ഉയർന്നുവന്നത്.

മുമ്പ് 2014- 2017 കാലയളവിലാണ് റോത്തഗി എജിയായി സേവനം അനുഷ്ഠിച്ചത്. കാലാവധി അവസാനിച്ചതിനെ തുടർന്ന് 2017-ലാണ് റോത്തഗിയുടെ പിൻഗാമിയായി കെ കെ വേണുഗോപാൽ ചുമതലയേറ്റത്. മൂന്നാം തവണയാണ് കെ കെ വേണുഗോപാലിന്റെ കാലാവധി കേന്ദ്രസർക്കാർ നീട്ടി നൽകിയത്. മൂന്നാം തവണ മൂന്ന് മാസം കൂടിയാണ് നീട്ടി നൽകിയത്. എന്നാൽ ഇനി തുടരാൻ താൽപ്പര്യമില്ലെന്ന് കെ കെ വേണുഗോപാൽ കേന്ദ്രസർക്കാരിനെ അറിയിച്ചതോടെയാണ് മുകുൾ റോത്തഗിയെ വീണ്ടും എജിയിക്കാൻ കേന്ദ്രസർക്കാർ നീക്കം ആരംഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP