Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കമ്പ്യൂട്ടർ സെന്ററിൽ നിന്നു പട്ടാപ്പകൽ ദളിത് യുവതിയെ വലിച്ചിഴച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ സംഭവത്തിൽ പ്രതി കീഴടങ്ങി; മാർച്ച് 25നു നടന്ന സംഭവം പുറംലോകമറിഞ്ഞതു കഴിഞ്ഞ ദിവസം സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ

കമ്പ്യൂട്ടർ സെന്ററിൽ നിന്നു പട്ടാപ്പകൽ ദളിത് യുവതിയെ വലിച്ചിഴച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ സംഭവത്തിൽ പ്രതി കീഴടങ്ങി; മാർച്ച് 25നു നടന്ന സംഭവം പുറംലോകമറിഞ്ഞതു കഴിഞ്ഞ ദിവസം സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ

മുക്തസർ: കമ്പ്യൂട്ടർ സെന്ററിലെ ജീവനക്കാരിയായ ദളിത് യുവതിയെ പട്ടാപ്പകൽ വലിച്ചിഴച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസിൽ ഒരാൾ കീഴടങ്ങി. പഞ്ചാബിലെ മുക്തസറിൽ മാർച്ച് 25നു നടന്ന സംഭവത്തിലെ പ്രതി കീഴടങ്ങിയതു സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നതിനെത്തുടർന്നാണ്.

പട്ടാപ്പകൽ ഓഫീസിൽ നിന്നു യുവതിയെ ബലാൽക്കാരമായി പിടിച്ചിറക്കി റോഡിലൂടെ വലിച്ചിഴച്ചാണു കൊണ്ടുപോയത്. യുവതിയെ തട്ടിക്കൊണ്ടു പോവാൻ ഉപയോഗിച്ച കാർ കണ്ടെത്തിയിട്ടില്ല. കാർ കണ്ടെത്തുന്നതിന് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

കേസിലെ മറ്റൊരു പ്രതി ഒളിവിലാണ്. അറസ്റ്റിലായ പ്രതിയെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മാനഭംഗം തട്ടിക്കൊണ്ടു പോകൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

മാർച്ച് 25ന് രാവിലെ 8:19:50 മുതൽ ഇരുപത് സെക്കൻഡ് നീളുന്ന ദൃശ്യത്തിൽ അക്രമി 24കാരിയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്നതു വ്യക്തമാണ്. യുവതിയുടെ സഹപ്രവർത്തകർ പിന്നാലെ ഓടിയെത്തുന്നതും വിഡിയോയിലുണ്ട്.

യുവതിയെ തട്ടിക്കൊണ്ടു പോയ അക്രമി ഒരു ഫാം ഹൗസിൽ എത്തിച്ച് മാനഭംഗപ്പെടുത്തി. പിറ്റേന്നാണ് മോചിപ്പിച്ചത്. സംഭവത്തെ കുറിച്ച് യുവതി പരാതി നൽകിയെങ്കിലും അഞ്ച് ദിവസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. എന്നാൽ, അന്വേഷണം ഇഴയുകയായിരുന്നു. എന്നാൽ, സംഭവം നടന്നതിന് സമീപത്തുള്ള കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ അക്രമിയുടെ മുഖം പതിഞ്ഞിരുന്നു. ഇത് കഴിഞ്ഞ ദിവസം പുറത്തു വന്നതോടെയാണ് പൊലീസും നടപടി ഊർജിതമാക്കിയത്. പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെ അക്രമി കോടതിയിൽ കീഴടങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP