Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ബീഫ് കഴിക്കാൻ ആഗ്രഹമുള്ളവർ പാക്കിസ്ഥാനിലേക്ക് തന്നെ പോകണം': വിവാദ പ്രസ്താവനയെ ന്യായീകരിച്ച് മുക്താർ അബ്ബാസ് നഖ്വി

'ബീഫ് കഴിക്കാൻ ആഗ്രഹമുള്ളവർ പാക്കിസ്ഥാനിലേക്ക് തന്നെ പോകണം': വിവാദ പ്രസ്താവനയെ ന്യായീകരിച്ച് മുക്താർ അബ്ബാസ് നഖ്വി

ഡൽഹി: ബീഫ് കഴിക്കാൻ ആഗ്രഹിക്കുന്നവർ പാക്കിസ്ഥാനിൽ പോകണമെന്ന വിവാദ പ്രസ്താവനയിൽ ഉറച്ച് മുക്താർ അബ്ബാസ് നഖ്മവി രംഗത്ത്. തന്റെ ഭാഗത്തു ന്ിന്നും ഉണ്ടായ പ്രസ്താവനയെ ന്യായീകരിച്ചാണ് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി ഇന്ന് വീണ്ടും രംഗത്തെത്തിയത്. ബീഫും പന്നിയിറച്ചിയും മതവികാരങ്ങളുമായി ബന്ധപ്പെട്ടവയാണെന്നും മന്ത്രി പറഞ്ഞു.

എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി ബീഫിനെക്കുറിച്ച നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു താനെന്നും അതിൽ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ബീഫ് എവിടെയാണോ ലഭിക്കുന്നത്, എവിടെയാണോ നിയമവിധേയമായിരിക്കുന്നത് അവിടെ പോയി ഒവൈസിക്ക് കഴിക്കാം.

ഇന്ത്യയിൽ തന്നെയുള്ള മറ്റ് സംസ്ഥാനങ്ങളിലോ പാക്കിസ്ഥാനിലോ പോയി ബീഫ് കഴിക്കാവുന്നതാണ് എന്നാണ് താൻ പറഞ്ഞതെന്ന് നഖ്വി ന്യായീകരിക്കുന്നു. ബീഫ് നിരോധന നീക്കങ്ങളെയും നഖ്വി അഭിമുഖങ്ങളിൽ ന്യായീകരിക്കുന്നുണ്ട്. ബീഫും പന്നിയിറച്ചിയും മതവികാരങ്ങളുമായി ബന്ധപ്പെട്ടവയാണ്. മുസ്ലിം വിഭാഗത്തിൽപ്പെട്ടവർ അവരുടെ പ്രദേശങ്ങളിൽ പന്നിയിറച്ചി വിൽപന നടത്താൻ അനുവദിക്കില്ല. അതിന് സമാനമായി പശുക്കളുമായി ബന്ധപ്പെട്ട മതവികാരം സൂക്ഷിക്കുന്നവർ ഇന്ത്യയിലും മറ്റ് ചില രാജ്യങ്ങളിലുമുണ്ടെന്ന് നഖ്വി ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഗോവധനിരോധനവും ബീഫ് നിരോധനവും സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാവുന്നതാണ്. ബിജെപി ഭരണത്തിലെത്തും മുമ്പ് തന്നെ ഉത്തർ പ്രദേശിൽ ഗോവധ നിരോധനമുണ്ടെന്നും നഖ്വി പറയുന്നു.

ബീഫ് കഴിക്കാതെ ജീവിക്കാൻ കഴിയാത്തവർക്ക് പാക്കിസ്ഥാനിലേക്കോ അറബ് രാജ്യങ്ങളിലേക്കോ പോകാം. അല്ലെങ്കിൽ ബിഫ് ലഭിക്കുന്ന ഏതു സ്ഥലത്തേയ്ക്കു വേണമെങ്കിലും പോകാം. മുസ്‌ലിമുകൾ പോലും ഇതിനെതിരാണെന്നും നഖ്‌വി ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതാണ് വിവാദത്തിൽ ആയത്. ഗോവ, ജമ്മു കശ്മീർ, കേരളം പോലെ ബീഫ് അധികം കഴിക്കുന്നവരുള്ള സ്ഥലങ്ങളിൽ ബീഫ് നിരോധിക്കുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഈ പ്രസ്താവനയെ ന്യായീകരിച്ചാണ് നഖ്വി വീണ്ടും രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP