Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തെ ധനികരിൽ 12-ാം സ്ഥാനത്ത് മുകേഷ് അംബാനി; അംബാനിയുടെ സമ്പത്തിൽ വർദ്ധനവുണ്ടായത് 1.17 ലക്ഷം കോടി രൂപയുടേത്; പുതുക്കിയ ബ്ലൂംബേർഗ് ബില്യനഴ്സ് സൂചിക ഇങ്ങനെ

ലോകത്തെ ധനികരിൽ 12-ാം സ്ഥാനത്ത് മുകേഷ് അംബാനി; അംബാനിയുടെ സമ്പത്തിൽ വർദ്ധനവുണ്ടായത് 1.17 ലക്ഷം കോടി രൂപയുടേത്; പുതുക്കിയ ബ്ലൂംബേർഗ് ബില്യനഴ്സ് സൂചിക ഇങ്ങനെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മുകേഷ് അംബാനി ലോക കോടീശ്വരന്മാരിൽ 12ാം സ്ഥാനത്ത് മുകേഷ് അംബാനി. 2019-ൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ സമ്പത്തിൽ 1650 കോടി ഡോളറിന്റെ (ഏകദേശം 1.17 ലക്ഷം കോടി രൂപ) വർധനവ് ഉണ്ടായതായാണ് പുതിയ കണക്കുകൾ. ഇതോടെ മുകേഷ് അംബാനിയുടെ ആകെ സമ്പത്ത് 6100 കോടി ഡോളറായെന്നും ബ്ലൂംബേർഗ് ബില്യനഴ്സ് സൂചികയിൽ വ്യക്തമാക്കുന്നു.

ഓഹരികളിൽ റിലയൻസ് ഇൻഡസ്ട്രീസിന് കഴിഞ്ഞവർഷം സ്ഥിരതയുള്ള മുന്നേറ്റം നടത്താനായതാണ് മുകേഷ് അംബാനിയുടെ സമ്പത്ത് വർധിക്കാനുള്ള പ്രധാന കാരണം. കഴിഞ്ഞവർഷം റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരിവിലയിൽ 41 ശതമാനത്തിന്റെ വർധനവാണുണ്ടായത്.

ബ്ലൂംബേർഗ് ബില്യനഴ്സ് സൂചിക പ്രകാരം നിലവിൽ ലോകത്തിലെ ധനികരിൽ 12-ാം സ്ഥാനത്താണ് മുകേഷ് അംബാനി. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സാണ് പട്ടികയിൽ ഒന്നാമത്(11300 കോടി ഡോളർ). ഈ വർഷം 2200 കോടി ഡോളറിന്റെ വർധനവാണ് ബിൽ ഗേറ്റ്സിന്റെ സമ്പത്തിൽ രേഖപ്പെടുത്തിയത്. അതേസമയം, രണ്ടാമത്തെ ധനികനായ ആമസോൺ സിഇഒ ജെഫ് ബെസോസിന്റെ സമ്പത്തിൽ ഈ വർഷം 1300 കോടി ഡോളർ കുറയുകയും ചെയ്തു.

വിപ്രോ ചെയർമാൻ അസിം പ്രേംജി(63ാം സ്ഥാനം) എച്ച്സിഎൽ സ്ഥാപകനും ചെയർമാനുമായ ശിവ് നാടാർ (88ാം സ്ഥാനം) കൊട്ടക്ക് മഹീന്ദ്ര ബാങ്ക് എം.ഡി. ഉദയ് കൊട്ടക്ക് (95ാം സ്ഥാനം) എന്നിവരാണ് ബ്ലൂംബേർഗ് ബില്യനഴ്സ് പട്ടികയിലെ ആദ്യ നൂറിൽ ഇടംപിടിച്ച മറ്റു ഇന്ത്യക്കാർ.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP