Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമിത് ഷായും രാം മാധവും ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് മുഹമ്മദ് യൂസഫ് തരിഗാമി; കാശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം വകുപ്പ് താൽകാലികമാണെന്ന് പറഞ്ഞ ഷായുടെ വാദം വസ്തുതാ വിരുദ്ധം; തെറ്റായ പരാമർശങ്ങൾ പ്രതിസന്ധി ഉണ്ടാക്കുമെന്നും കാശ്മീരിന്റെ പ്രത്യേക പദവി ഉറപ്പു വരുത്തേണ്ടത് ഇന്ത്യയുടെ ആവശ്യമാണെന്നും സിപിഎം ജമ്മു കാശ്മീർ സംസ്ഥാന സെക്രട്ടറി

അമിത് ഷായും രാം മാധവും ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്ന് മുഹമ്മദ് യൂസഫ് തരിഗാമി; കാശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം വകുപ്പ് താൽകാലികമാണെന്ന് പറഞ്ഞ ഷായുടെ വാദം വസ്തുതാ വിരുദ്ധം; തെറ്റായ പരാമർശങ്ങൾ പ്രതിസന്ധി ഉണ്ടാക്കുമെന്നും കാശ്മീരിന്റെ പ്രത്യേക പദവി ഉറപ്പു വരുത്തേണ്ടത് ഇന്ത്യയുടെ ആവശ്യമാണെന്നും സിപിഎം ജമ്മു കാശ്മീർ സംസ്ഥാന സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: കാശ്മീരിനെ സംബന്ധിച്ച വസ്തുതകളേയും ചരിത്രത്തെയും വളച്ചൊടിക്കുന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടേയും ബിജെപി ജനറൽ സെക്രട്ടറി രാം മാധവിന്റേയും പരാമർശങ്ങളെന്ന് സിപിഐ എം നേതാവ് എം വൈ തരിഗാമി. കാശ്മീരിന് പ്രത്യേക പദവി നൽകുന്ന 370 -ാം അനുച്ഛേദം താൽക്കാലികമാണെന്ന ഇരുവരുടേയും പരാമർശം തെറ്റാണ്. ഭരണഘടന നൽകുന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ജമ്മു കാശ്മീർ ഇന്ത്യയിൽ നിലനിൽക്കുന്ന്ത്. ഭരണഘടനയുടെ തത്ത്വങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒന്നാണ് 370 -ാം അനുച്ഛേദം. അങ്ങനെയൊരു സാഹചര്യത്തിൽ താൽക്കാലിക വ്യവസ്ഥയാണ് 370 എന്ന് പറയാൻ സാധിക്കില്ല. അത് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളിയതാണെന്നും തരിഗാമി ചൂണ്ടിക്കാട്ടി.

സ്വന്തമായി ഭരണഘടന വേണമെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കിയ സംസ്ഥാനമാണ് ജമ്മു കശ്മീർ, വിഭജനത്തിന്റെ സമയത്തും അതിനുശേഷവും കശ്മീരിന് പാക്കിസ്ഥാന്റെയോ ഇന്ത്യയുടെയോ ഭാഗമാകാനും അല്ലെങ്കിൽ ഒരു സ്വതന്ത്ര രാജ്യമായി നിലകൊള്ളാനും സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാൽ ചില പ്രത്യേക വ്യവസ്ഥകളിന്മേൽ കാശ്മീർ ഇന്ത്യയുടെ ഭാഗമാകാൻ തീരുമാനിക്കുകയായിരുന്നു. അതു കൊണ്ടു തന്നെ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുന്നത് കൂടുതൽ പ്രതിസന്ധിയുണ്ടാക്കുമെന്നും കാശ്മീരിന്റെ സ്വയം ഭരണ പദവി ഉറപ്പു വരുത്തേണ്ടത് ഇന്ത്യയുടെ ആവശ്യമാണെന്നും തരിഗാമി വ്യക്തമാക്കി.

370 നീക്കണമെന്ന ബിജെപിയുടെ ആവശ്യം കാലങ്ങളായി തുടരുന്ന സാഹചര്യത്തിലാണ് കാശ്മീരിലെ തന്നെ സി പി എം നേതാവായ തരിഗാമിയുടെ പ്രസ്താവന. ലോക്സഭാ തിരഞ്ഞെടുപ്പ് പത്രികയിൽ ബിജെപി മുന്നോട്ട് വെച്ച വാഗ്ദാനങ്ങളിലൊന്നായിരുന്നു 370 -ാം വകുപ്പ് നീക്കം ചെയ്യും എന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP