Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇതിലും വലിയ തോൽവി സ്വപ്‌നങ്ങളിൽ മാത്രം! ശ്രീരാമന് താമസിക്കാൻ വീട് നിർമ്മിച്ചുനൽകണം; അതും പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി; ആവശ്യം അറിയിച്ച് ജില്ലാ മജിസ്‌ട്രേറ്റിന് ബിജെപി എംപി ഹരിനാരായൺ രാജ്ഭറിന്റെ കത്ത്

ഇതിലും വലിയ തോൽവി സ്വപ്‌നങ്ങളിൽ മാത്രം! ശ്രീരാമന് താമസിക്കാൻ വീട് നിർമ്മിച്ചുനൽകണം; അതും പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി; ആവശ്യം അറിയിച്ച് ജില്ലാ മജിസ്‌ട്രേറ്റിന് ബിജെപി എംപി ഹരിനാരായൺ രാജ്ഭറിന്റെ കത്ത്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ഹനുമാനെ ദളിതനും മുസ്ലീമും ജാട്ടും വരെയാക്കി വളരെ കാര്യമായി ബിജെപി നേതാക്കൾ പ്രസ്താവന നടത്തിയിരുന്നു. ഇത് രാജ്യം മുഴുവൻ ഏറ്റെടുക്കുകയും. വലിയ പരിഹാസത്തിനും വിമർശനത്തിനും ഇടവരുത്തിയിരുന്നു. ഇതിന്റെ അലകൾ ഒഴിയും മുൻപ് ഭവനരഹിതനായ ശ്രീരാമന് വീട് വച്ചു നൽകണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംപി.

പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി ശ്രീരാമന് താമസിക്കാൻ വീട് നിർമ്മിച്ചുനൽകണമെന്ന് ഉത്തർപ്രദേശിലെ ഘോശിയിൽ നിന്നുള്ള എംപിയായ ഹരിനാരായൺ രാജ്ഭറാണ് വിചിത്ര ആവശ്യവുമായി രംഗത്തെത്തിയത്.വീടില്ലാത്തവർക്ക് വീട് നിർമ്മിച്ചുകൊടുക്കുക എന്നത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അതിനാൽ ജില്ലാ ഭരണകൂടം പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി ശ്രീരാമന് വീട് നിർമ്മിച്ചു നൽകണമെന്നും ആവശ്യപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റിന് രാജ്ഭർ കത്തയച്ചു.

ഇക്കാര്യമാവശ്യപ്പെട്ട് രാജ്ഭർ ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർക്ക് കത്തെഴുതിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാമക്ഷേത്രനിർമ്മാണം വീണ്ടും ചർച്ചയാകുന്നതിനിടെയാണ് ബിജെപി നേതാവിന്റെ വിചിത്രമായ ആവശ്യം. രാമൻ ഇപ്പോഴും ജീവിക്കുന്നത് മേൽക്കൂര ഇല്ലാത്ത വീട്ടിലാണ് അതിനാൽ ഗവൺമെന്റ് ജനങ്ങൾക്ക് വീടുവച്ചു നൽകുമ്പോലെ ശ്രീരാമനും അടച്ചുറപ്പുള്ള വീട് വച്ച് നൽകണമെന്നാണ് ആവശ്യമെന്നും കത്തിൽ പറയുന്നു.

2014 ൽ രാമക്ഷേത്രനിർമ്മാണം തെരഞ്ഞെടുപ്പ് വാഗ്ദാനമായി പ്രഖ്യാപിച്ചായിരുന്നു ബിജെപി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അധികാരത്തിലേറിയത്. എന്നാൽ കാലാവധി പൂർത്തിയാകാറായിട്ടും വാഗ്ദാനം പാലിക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്നാരോപിച്ച് ആർ.എസ്.എസ് അടക്കമുള്ള ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയിരുന്നു.ഇതിന് പിന്നാലെ സുപ്രീംകോടതിയെ പോലും വെല്ലുവിളിച്ചും ഭീഷണിപ്പെടുത്തുകയും ചെയ്ത് ബിജെപി നേതാക്കളും കേന്ദ്രമന്ത്രിമാരും രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP