Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുമ്പോഴും കർമ്മനിരതനായി മധ്യപ്രദേശ് മുഖ്യമന്ത്രി; ആശുപത്രിയിലായാലും കോവിഡ് പോരാട്ടത്തിൽ പിന്നോട്ടില്ല; അവലോകന യോഗം വിളിച്ച് ചേർത്ത് ശിവരാജ് സിങ് ചൗഹാൻ

കോവിഡ് ബാധിച്ച് ആശുപത്രിയിൽ കഴിയുമ്പോഴും കർമ്മനിരതനായി മധ്യപ്രദേശ് മുഖ്യമന്ത്രി; ആശുപത്രിയിലായാലും കോവിഡ് പോരാട്ടത്തിൽ പിന്നോട്ടില്ല; അവലോകന യോഗം വിളിച്ച് ചേർത്ത് ശിവരാജ് സിങ് ചൗഹാൻ

സ്വന്തം ലേഖകൻ

ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് കോവിഡ് സ്ഥിരീകരിച്ചത് കഴിഞ്ഞ ദിവസമാണ്. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പികുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി, വീഡിയോ കോൺഫറൻസിലൂടെ അവലോകന യോഗം വിളിച്ചു ചേർത്തിരിക്കുകയാണ് അദ്ദേഹം. മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

കഴിഞ്ഞദിവസമാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെയും മക്കളുടെയും പരിശോധന ഫലം നെഗറ്റീവാണ്.

തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം സാമൂഹ്യ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു. 26,926പേർക്കാണ് നിലവിൽ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 18,484പേർ രോഗമുക്തരായപ്പോൾ 799പേർ മരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP