Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭൂമി കയ്യേറ്റം ആരോപിച്ച് കൃഷി ഭൂമിയിൽ റവന്യൂ വകുപ്പ് നടപടിയെടുത്തതിനു പിന്നാലെ ദളിത് കർഷക ദമ്പതിമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചു; കീടനാശിനി കുടിച്ച് ഗുരുതരാവസ്ഥയിലായ ദമ്പതിമാർ ആശുപത്രിയിൽ; മധ്യപ്രദേശിൽ നിന്ന് ഉദ്യോഗസ്ഥ ക്രൂരത ഇങ്ങനെ

ഭൂമി കയ്യേറ്റം ആരോപിച്ച് കൃഷി ഭൂമിയിൽ റവന്യൂ വകുപ്പ് നടപടിയെടുത്തതിനു പിന്നാലെ ദളിത് കർഷക ദമ്പതിമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചു; കീടനാശിനി കുടിച്ച് ഗുരുതരാവസ്ഥയിലായ ദമ്പതിമാർ ആശുപത്രിയിൽ; മധ്യപ്രദേശിൽ നിന്ന് ഉദ്യോഗസ്ഥ ക്രൂരത ഇങ്ങനെ

സ്വന്തം ലേഖകൻ

ഭോപ്പാൽ: ഭൂമി കയ്യേറ്റം ആരോപിച്ച് കൃഷി ഭൂമിയിൽ റവന്യൂ വകുപ്പ് നടപടിയെടുത്തതിനു പിന്നാലെ ദളിത് കർഷക ദമ്പതിമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് സംഭവം. കീടനാശിനി കുടിച്ച് ഗുരുതരാവസ്ഥയിലായ ദമ്പതിമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

ജില്ലയിലെ അഞ്ചര ഏക്കർ സ്ഥലത്താണ് രാം കുമാർ അഹിർവാർ-സാവിത്രി ദേവി ദമ്പതിമാർ ഇത്തവണയും കൃഷിയിറക്കിയത്. ഇവർ വർഷങ്ങളായി കൃഷി ചെയ്യുന്ന ഭൂമിയാണിത്. എന്നാൽ ചൊവ്വാഴ്ച റവന്യൂ വകുപ്പിലെ ഒരു സംഘം ഉദ്യോഗസ്ഥർ പൊലീസിനേയും കൂട്ടി സ്ഥലത്തെത്തി. ഈ ഭൂമി സർക്കാർ സ്ഥലമാണെന്നും വിദ്യാഭ്യാസ സ്ഥാപനം നിർമ്മിക്കാനായി സർക്കാർ ഏറ്റെടുത്ത ഭൂമിയാണ് ഇതെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ വാദം.

ഭൂമി കയ്യേറിയാണ് കർഷക ദമ്പതിമാർ കൃഷി നടത്തിയതെന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. സ്ഥലം അതിർത്തികെട്ടി തിരിക്കാനായാണ് ഉദ്യോഗസ്ഥരെത്തിയത്. കൃഷി പൂർണമായും ഉദ്യോഗസ്ഥർ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിച്ചു. എന്നാൽ ഇതിനെതിരെ കർഷക ദമ്പതിമാർ രംഗത്തെത്തി. പൊലീസുകാർ ഇവരെ മർദിച്ചു. ലാത്തി കൊണ്ട് രാംകുമാറിനെയും സാവിത്രി ദേവിയേയും ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതിനുപിന്നാലെയാണ് ഉദ്യോഗസ്ഥർക്ക് മുന്നിൽവെച്ചുതന്നെ ഇരുവരും കീടനാശിനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

സംഭവം വിവാദമായതോടെ ജില്ല കളക്ടറെ നീക്കി അന്വേഷണം നടത്താൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉത്തരവിട്ടിട്ടുണ്ട്. ഗുണയിലം 12.5 ഏക്കർ സ്ഥലം ഇത്തരത്തിൽ വിവിധ ആളുകൾ കയ്യേറി കൃഷി ചെയ്യുന്നുണ്ടെന്നാണ് റവന്യൂ വകുപ്പിന്റെ അവകാവാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP