Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒറ്റ ദിവസം കൊണ്ട് നൂറുകോടി ക്ലബിൽ ഇടം നേടിയ സാഹോയുടെ ആദ്യ അഞ്ച് ദിനങ്ങളിലെ കളക്ഷൻ 350 കോടിയിലധികം; പ്രഭാസ് എന്ന പകരംവെക്കാനാകാത്ത നടന്റെ അഭിനയ മികവിൽ ചിത്രം തകർക്കുന്നത് കോടികളുടെ റെക്കോഡുകൾ; യുവി ക്രിയേഷൻസ് പുറത്തുവിട്ട കണക്കുകളിൽ ആഹ്ലാദഭരിതരായി ആരാധകരും

ഒറ്റ ദിവസം കൊണ്ട് നൂറുകോടി ക്ലബിൽ ഇടം നേടിയ സാഹോയുടെ ആദ്യ അഞ്ച് ദിനങ്ങളിലെ കളക്ഷൻ 350 കോടിയിലധികം; പ്രഭാസ് എന്ന പകരംവെക്കാനാകാത്ത നടന്റെ അഭിനയ മികവിൽ ചിത്രം തകർക്കുന്നത് കോടികളുടെ റെക്കോഡുകൾ; യുവി ക്രിയേഷൻസ് പുറത്തുവിട്ട കണക്കുകളിൽ ആഹ്ലാദഭരിതരായി ആരാധകരും

മറുനാടൻ ഡെസ്‌ക്‌

നായകൻ പ്രഭാസാണെങ്കിൽ ബോക്‌സ് ഓഫീസ് റെക്കോഡുകൾ തകർത്തിരിക്കമെന്ന ആരാധകരുടെ ഈ വാക്കുകൾ സത്യമാകുന്നു. പ്രഖ്യാപിച്ച നാൾ മുതൽ ഏറെ ശ്രദ്ധ നേടിയ സാഹോയുടെ കളക്ഷൻ റെക്കോഡുകൾ പുറത്തു വന്നതോടെ ആരാധകരും ആവേശത്തിലാണ്. ആഗോള ബോക്സ്ഓഫീസിൽ നിന്ന് നേടിയ ആദ്യ അഞ്ച് ദിനങ്ങളിലെ ഗ്രോസ് കളക്ഷനാണ് നിർമ്മാതാക്കളായ യുവി ക്രിയേഷൻസ് പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ദിനത്തിൽ 130 കോടിയും രണ്ടാംദിനത്തിൽ 75 കോടിയും നേടിയ ചിത്രം ആദ്യ അഞ്ച് ദിവസങ്ങൾ പിന്നിടുമ്പോൾ നാന്നൂറ് കോടി ക്ലബിലേക്കെത്തുകയാണ്. 350കോടിയിലധികം സാഹോ വാരിക്കൂട്ടിയെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.

പ്രഭാസ് എന്ന പകരം വെക്കാനാകാത്ത നടന്റെ അഭിനയ മികവിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ചിത്രം സ്വന്തമാക്കിയ കളക്ഷൻ റെക്കോഡ്. ബോളിവുഡിൽ നൂറുകോടി ക്ലബിൽ ഇടംനേടുന്ന ചിത്രങ്ങളുടെ കൂട്ടത്തിൽ ഇനി സാഹോയും ഉണ്ടാകും.മറ്റു ഭാഷകളിലും ഓവർസീസിലും പ്രഭാസിന്റെ സ്വന്തം സാഹോ മികച്ച മുന്നേറ്റമാണ് കാഴ്‌ച്ച വെക്കുന്നത്. ഒറ്റ ദിവസം കൊണ്ട് നൂറുകോടി ക്ലബിൽ ഇടംനേടിയിരുന്നു ചിത്രം. രണ്ടുദിവസം കൊണ്ട് 205 കോടിയാണ് സാഹോ നേടിയത്. റിലീസ് ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മൂന്നാം ചിത്രമെന്ന റെക്കോഡും പ്രഭാസിന്റെ സാഹോ സ്വന്തമാക്കി. ആദ്യഷോകൾക്ക് ശേഷം നെഗറ്റീവ് അഭിപ്രായങ്ങളും ചിത്രത്തെ തേടിയെത്തിയിരുന്നു. എന്നാൽ കളക്ഷനെ ബാധിക്കുന്ന തരത്തിൽ അത്തരം അഭിപ്രായങ്ങൾ ബാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.

നഗരത്തിൽ നടക്കുന്ന വലിയ സ്വർണക്കവർച്ചയെ തുടർന്ന് നടക്കുന്ന അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം.ചിത്രത്തിൽ ഇന്റലിജൻൻസ് അണ്ടർ കവർ പൊലീസ് ഓഫീസർ വേഷത്തിൽ പ്രഭാസും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥയായി ശ്രദ്ധ കപൂറും പ്രത്യക്ഷപ്പെടുന്നു. അഭിനേതാക്കൾ തങ്ങൾക്ക് ലഭിച്ച വേഷം മനോഹരമായി കൈകാര്യം ചെയ്ത ആക്ഷൻ ചിത്രത്തിന്റെ മറ്റൊരു പ്രധാന ഘടകം പ്രഭാസ്- ശ്രദ്ധ കപൂർ താരജോഡികളുടെ കെമിസ്ട്രിയാണ്. റൊമാന്റിക് നായികയിൽ നിന്നും ആക്ഷൻ നായികയിലേക്കുള്ള മാറ്റം ശ്രദ്ധ കപൂർ വളരെ ഭദ്രമായി ചെയ്തപ്പോൾ പ്രഭാസ്- ശ്രദ്ധാ കപൂർ കൂട്ടുകെട്ട് ചിത്രത്തിന്റെ പ്രധാന വിജയഘടകമായി.ആക്ഷൻ പോലെ തന്നെ പ്രണയ രംഗങ്ങളിലും ഈ കെമിസ്ട്രി വർക്ക്ഔട്ട് ചെയ്യ്തിട്ടുണ്ട്. സാഹോയിലൂടെ മികച്ച നായിക-നായക കഥാപാത്രങ്ങളായി മാറുകയാണ് പ്രഭാസും ശ്രദ്ധ കപൂറുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.ഒരു ഇന്റലിജൻൻസ് അണ്ടർ കവർ പൊലീസ് ഓഫീസറായ അശോക് എന്ന കഥാപാത്രമായി പ്രഭാസ് തിളങ്ങുമ്പോൾ താരത്തിനൊപ്പം മികച്ച പ്രകടനവുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥയായ അമൃത നായരായി ശ്രദ്ധയും ചിത്രത്തിൽ തിളങ്ങി നിൽപ്പുണ്ട്.

ചിത്രത്തിന്റെ രചനയും സംവിധാനവും സുജീത് ആണ് നിർവഹിച്ചിരിക്കുന്നത്. മധിയാണ് ഛായാഗ്രഹണം. പ്രൊഡക്ഷൻ ഡിസൈൻ സാബു സിറിൾ. എഡിറ്റിങ് ശ്രീകർ പ്രസാദ്. പശ്ചാത്തലസംഗീതം ജിബ്രാൻ. ജാക്കി ഷ്രോഫ്, നീൽ നിതിൻ മുകേഷ്, മുർളി ശർമ, അരുൺ വിജയ്, പ്രകാശ് ബേലവാടി, ഇവ്ലിൻ ളർമ, സുപ്രീത്, ചങ്കി പാണ്ഡേ, മന്ദിര ബേദി, ടിനു ആനന്ദ് എന്നിവർക്കൊപ്പം മലയാളത്തിൽ നിന്ന് ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP