Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അനാഥത്വത്തിന്റെ കയ്പിനിടയിലും മുലപ്പാലിന്റെ മാധുര്യം അനുഭവിച്ച് കുരുന്നുകൾ; അനാഥരായ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ തയാറായി അമ്മമാരുടെ കൂട്ടം; ഗുജറാത്തിലെ സൂററ്റിൽ സംഘടിപ്പിച്ച മുലപ്പാൽ ഡൊണേഷൻ ക്യാമ്പയിനിൽ മാതൃവാത്സല്യം രുചിച്ച് പൈതങ്ങൾ; പങ്കെടുക്കാൻ എത്തിയത് 130 അമ്മമാർ

അനാഥത്വത്തിന്റെ കയ്പിനിടയിലും മുലപ്പാലിന്റെ മാധുര്യം അനുഭവിച്ച് കുരുന്നുകൾ; അനാഥരായ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ തയാറായി അമ്മമാരുടെ കൂട്ടം; ഗുജറാത്തിലെ സൂററ്റിൽ സംഘടിപ്പിച്ച മുലപ്പാൽ ഡൊണേഷൻ ക്യാമ്പയിനിൽ മാതൃവാത്സല്യം രുചിച്ച് പൈതങ്ങൾ; പങ്കെടുക്കാൻ എത്തിയത് 130 അമ്മമാർ

മറുനാടൻ ഡെസ്‌ക്‌

സൂററ്റ്: അനാഥത്വം തങ്ങൾക്ക് മുലപ്പാലിന്റെ മാധുര്യം നഷ്ടമാക്കിയെന്ന വേദന ഈ കുഞ്ഞുങ്ങൾക്ക് ഉണ്ടാകില്ല. മുലപ്പാലിന്റെ മഹത്വം എന്തെന്ന് 130 അമ്മമാരിൽ നിന്നും ഇവർ തിരിച്ചറിഞ്ഞു. ഗുജറാത്തിലെ സൂറത്തിൽ നിന്നുമാണ് മാതൃത്വത്തിന്റെ മഹത്വം വിളിച്ചോതുന്ന വാർത്ത വരുന്നത്. സൂററ്റിൽ സംഘടിപ്പിച്ച മുലപ്പാൽ ഡൊണേഷൻ ക്യാമ്പയിന്റെ ഭാഗമായാണ് അനാഥരായ കുഞ്ഞുങ്ങൾക്കും, മുലപ്പാൽ ലഭിക്കാത്ത കുഞ്ഞുങ്ങൾക്കും അമ്മമാർ മുലയൂട്ടിയത്.

സൂററ്റിലെ പീഡിയാട്രിക് അസോസിയേഷനും യശോദ മിൽക്ക് ബാങ്ക്, കച്ച് കട്വ പടിദാർ സമാജ് മഹിളാ മണ്ഡൽ എന്നിവർ ചേർന്നൊരുക്കിയ 21 മത്തെ ക്യാമ്പയിനാണ് കഴിഞ്ഞ ദിവസം നടന്നത്. ഏതാണ്ട് 130 ഓളം അമ്മമാരാണ് ക്യാമ്പയിനിൽ പങ്കെടുത്ത് കുഞ്ഞുങ്ങൾക്ക് പാൽ കൊടുത്തത്. മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞുങ്ങൾക്കും, മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്കുമാണ് ഈ അഅമ്മമാർ പാലൂട്ടിയത്. ഇത്തരത്തിൽ പാല് നൽകുന്നതുകൊണ്ട് യാതൊരു വിധ കുഴപ്പവുമില്ലെന്നും കച്ച് കട്വ പടിദാർ സമാജ് മഹിളാ മണ്ഡൽ പ്രസിഡന്റ് സരോജ് ബെൻ പട്ടേൽ എഎൻഐയോട് പറഞ്ഞു.

അമ്മമാരിൽ നിന്നും ശേഖരിച്ച പാല് പാസ്ച്യുറൈസേഷൻ നടത്തിയ ശേഷം യശോദ മിൽക്ക് ബാങ്ക് ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.ആദ്യമണിക്കൂറിനുള്ളിൽ മുലയൂട്ടാത്ത നവജാത ശിശുക്കൾക്ക് മരണവും രോഗവും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് യുണിസെഫും ലോകാരോഗ്യസംഘടനയും വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല ഇവർക്ക് പ്രതിരോധ ശേഷിയും ശാരീരികവും മാനസികവുമായ വളർച്ചയുണ്ടാകാനുള്ള സാധ്യതയും കുറവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP