Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രണ്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചു; ദുരന്തത്തിലേക്ക് നയിച്ചത് ഭർത്താവിന്റെ നിരന്തര പീഡനമെന്ന് നാട്ടുകാർ

രണ്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചു; ദുരന്തത്തിലേക്ക് നയിച്ചത് ഭർത്താവിന്റെ നിരന്തര പീഡനമെന്ന് നാട്ടുകാർ

മംഗളൂരു: രണ്ടു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചു. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകത്തിലും യുവതിയുടെ മരണത്തിലും കലാശിച്ചതെന്നാണ് റിപ്പോർട്ട്.

കർണ്ണാടകയിലെ സുബ്രഹ്മണ്യ നൽകുരിലേ യതീന്ദ്രയുടെ ഭാര്യ ഗോപിയാണു രണ്ടു വയസുള്ള മകൾ മർവിതയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. കുടുംബവഴക്കാണു കൊലപാതകത്തിനു പിന്നിലെ കാരണം എന്നു പറയുന്നു. ഭർത്താവ് യതീന്ദ്രൻ ഗോപിയെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.

യതീന്ദ്ര വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. സംഭവത്തിൽ ദുരൂഹതയുണ്ട് എന്നു യുവതിയുടെ സഹോദരനും കുടുംബവും ആരോപിച്ചു. അസ്വഭാവിക മരണത്തിനു കേസ് എടുത്തു പൊലീസ് അന്വേഷണമാരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP