Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കർണാടകയിലെ സ്‌കൂളുകളിൽ ഇനി രാവിലെയും ദേശീയ ഗാനം; കൂട്ടപ്രാർത്ഥന ചടങ്ങിൽ ദേശീയ ഗാനം ആലപിക്കണമെന്ന് ഉത്തരവിറക്കി സംസ്ഥാന സർക്കാർ

കർണാടകയിലെ സ്‌കൂളുകളിൽ ഇനി രാവിലെയും ദേശീയ ഗാനം; കൂട്ടപ്രാർത്ഥന ചടങ്ങിൽ ദേശീയ ഗാനം ആലപിക്കണമെന്ന് ഉത്തരവിറക്കി സംസ്ഥാന സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: കർണാടകയിലെ സ്‌കൂളുകളിൽ ഇനി മുതൽ കുട്ടികൾ രാവിലെ ദേശീയഗാനം ആലപിക്കൽ നിർബന്ധം. കൂട്ടപ്രാർത്ഥന ചടങ്ങിൽ ദേശീയഗാനം നിർബന്ധമാക്കി സർക്കാർ ഉത്തരവിറക്കി. എല്ലാ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകൾക്കും പ്രീ യൂനിവേഴ്‌സിറ്റി കോളജുകൾക്കും ഇത് ബാധകമാണ്.

നിലവിൽ തന്നെ ഇക്കാര്യത്തിൽ സർക്കാർ അറിയിപ്പ് ഉണ്ടെങ്കിലും ചില പ്രൈമറി, സെക്കൻഡറി സ്‌കൂളുകൾ രാവിലത്തെ പ്രാർത്ഥനാസമയങ്ങളിൽ ദേശീയഗാനം ആലപിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് സർക്കാറിന് പരാതികൾ ലഭിച്ചിരുന്നു. പൊതു നിർദേശവകുപ്പിന്റെ ബംഗളൂരു നോർത്, സൗത് ഡിവിഷനുകളിലെ ഡെപ്യൂട്ടി ഡയറക്ടർമാർ ഈ സ്‌കൂളുകൾ സന്ദർശിച്ച് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് പുതിയ ഉത്തരവ്. സ്‌കൂളുകൾക്ക് നിർദേശങ്ങൾ നൽകാൻ സർക്കാറിന് അധികാരം നൽകുന്ന കർണാടക എജുക്കേഷൻ ആക്ട് 133 (2) പ്രകാരമാണിത്.

രാവിലെ വിദ്യാർത്ഥികളെ കൂട്ടമായി നിർത്തി പ്രാർത്ഥന ചൊല്ലാൻ സ്‌കൂളിൽ സ്ഥലസൗകര്യമില്ലെങ്കിൽ ക്ലാസ് റൂമുകളിൽ ദേശീയ ഗാനം ആലപിച്ചാൽ മതിയെന്നും ഉത്തരവിൽ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP