Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

75 ാം സ്വാതന്ത്ര്യദിനാഘോഷം; 50 കഴിഞ്ഞ ഭിന്നശേഷിക്കാരും സ്ത്രീകളുമായ തടവുകാർക്കും ശിക്ഷയിൽ ഇളവ് ലഭിച്ചേക്കും; തീരുമാനം ജയിലിലെ പെരുമാറ്റവും കുറ്റകൃത്യത്തിന്റെ സ്വഭാവവും അടിസ്ഥാനമാക്കി

75 ാം സ്വാതന്ത്ര്യദിനാഘോഷം; 50 കഴിഞ്ഞ ഭിന്നശേഷിക്കാരും സ്ത്രീകളുമായ തടവുകാർക്കും ശിക്ഷയിൽ ഇളവ് ലഭിച്ചേക്കും; തീരുമാനം ജയിലിലെ പെരുമാറ്റവും കുറ്റകൃത്യത്തിന്റെ സ്വഭാവവും അടിസ്ഥാനമാക്കി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : സ്വാതന്ത്ര്യത്തിന്റെ 75ാം ആഘോഷവേളയിൽ, 50 കഴിഞ്ഞ ഭിന്നശേഷിക്കാരും സ്ത്രീകളുമായ തടവുകാർക്കും ഭാഗ്യമുണ്ടെങ്കിൽ 'സ്വാതന്ത്ര്യം' ലഭിക്കും. ജയിൽ പെരുമാറ്റം ഉൾപ്പെടെയുള്ള ഘടകങ്ങൾ കൂടി പരിഗണിച്ച് ഇവർക്കു ശിക്ഷയിൽ ഇളവു ചെയ്യാനാണ് കേന്ദ്ര സർക്കാരിന്റെ ആലോചന. 60 വയസ്സു കഴിഞ്ഞ പുരുഷ തടവുകാർ, ശിക്ഷയുടെ പകുതി പിന്നിട്ട 70 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർ, തടവുശിക്ഷ പൂർത്തിയാക്കിയിട്ടും പിഴത്തുക ഒടുക്കാനില്ലാത്തതു മൂലം ജയിൽ തുടരുന്നവർ എന്നിവർക്കും ഇളവു ലഭിച്ചേക്കും.

18-21 പ്രായത്തിനിടെ കുറ്റം ചെയ്ത, ശിക്ഷയുടെ പകുതി പിന്നിട്ട, മറ്റു ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെയും പരിഗണിക്കും. 3 ഘട്ടമായിട്ടായിരിക്കും അർഹരായവർക്കുള്ള ജയിൽ മോചനമെന്നും സംസ്ഥാന സർക്കാരുകൾക്ക് ആഭ്യന്തര മന്ത്രാലയം നൽകിയ കത്തിൽ വ്യക്തമാക്കുന്നു. ഇതുപ്രകാരം, 2022 ഓഗസ്റ്റ് 15, 2023 ജനുവരി 26, 2023 ഓഗസ്റ്റ് 15 എന്നീ തീയതികളിൽ തടവുകാരെ മോചിപ്പിക്കും.

1. ഇവർക്ക് ഇളവില്ല: വധശിക്ഷ, ജീവപര്യന്തം, പീഡനക്കേസ്, തീവ്രവാദക്കുറ്റം, സ്ത്രീധന പീഡന കൊലപാതകം, കള്ളപ്പണം വെളുപ്പിക്കൽ എന്നീ കുറ്റങ്ങൾക്കു ശിക്ഷിക്കപ്പെട്ടവർക്ക് ഇളവുണ്ടാകില്ല. ദേശ സുരക്ഷാ നിയമം, സ്‌ഫോടകവസ്തു നിയമം, ഔദ്യോഗിക രഹസ്യ നിയമം, തട്ടിക്കൊണ്ടുപോകൽ തടയൽ നിയമം, മനുഷ്യക്കടത്ത് തുടങ്ങിയവ പ്രകാരം ശിക്ഷിക്കപ്പെട്ടവർക്കും ആനുകൂല്യം ലഭിക്കില്ല.

2. ആര് തീരുമാനിക്കും, എങ്ങനെ?: അർഹരായവരിൽ തന്നെ, തടവുകാലത്തെ അവസാന 3 വർഷത്തിനിടെ മറ്റു ശിക്ഷകൾക്കു വിധേയരാകാത്തവരെയാണു പരിഗണിക്കുക. മുതിർന്ന സിവിൽ സർവീസ്, പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സംസ്ഥാന തലത്തിൽ ഇതിനായി സ്‌ക്രീനിങ് കമ്മിറ്റികൾ രൂപീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. വിദേശപൗരന്മാരുടെ കാര്യത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങണം.

3. തിങ്ങിനിറഞ്ഞ് ജയിലുകൾ: 2020 ൽ കേന്ദ്ര സർക്കാർ തയാറാക്കിയ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ ജയിലുകളിൽ 4.03 ലക്ഷം പേരെ ഉൾക്കൊള്ളേണ്ട സ്ഥാനത്ത് 4.78 ലക്ഷം പേരുണ്ട്. ഇതിൽ ഒരു ലക്ഷത്തോളം പേർ സ്ത്രീകളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP