Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ച് വിധവയായ യുവതിയെയും യുവാവിനെയും വീട് കയറി ആക്രമിച്ചു; വൈദ്യുതി തൂണിൽ കെട്ടിയിട്ട് മർദിച്ചു; സദാചാര പൊലീസിംഗിന് അറസ്റ്റിലായത് മൂന്ന് പേർ

രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ച് വിധവയായ യുവതിയെയും യുവാവിനെയും വീട് കയറി ആക്രമിച്ചു; വൈദ്യുതി തൂണിൽ കെട്ടിയിട്ട് മർദിച്ചു; സദാചാര പൊലീസിംഗിന് അറസ്റ്റിലായത് മൂന്ന് പേർ

സ്വന്തം ലേഖകൻ

ഉദയ്പുർ: സഹാചാര പൊലീസ് ചമഞ്ഞു് യുവതിയെയും യുവാവിനെയും ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ച് വിധവയായ യുവതിയെയും യുവാവിനെയുമാണ് വീടു കയറി ആക്രമിച്ചത്. ശേഷം വൈദ്യുതി തൂണിൽ കെട്ടിയിട്ട് മർദിക്കുകയും ചെയ്തു. സംഭവത്തിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുംഗലയിൽ താമസിക്കുന്ന വിധവയായ യുവതിയെയും വീട്ടിലെത്തിയ യുവാവിനെയുമാണ് രഹസ്യബന്ധം ആരോപിച്ച് നാട്ടുകാർ കെട്ടിയിട്ട് ക്രൂരമായിമർദിച്ചത്.

യുവാവിനെയും യുവതിയെയും മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്. രാജസ്ഥാനിലെ ദുംഗല സ്വദേശികളായ ബൻസിലാൽ, സാൻവറ, ഭഗവാൻ എന്നിവരാണ് പിടിയിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: തൊട്ടടുത്ത ഗ്രാമത്തിൽനിന്ന് അവശ്യസാധനങ്ങൾ എത്തിക്കാനായാണ് പരിചയമുള്ള യുവാവ് വിധവയായ യുവതിയുടെ വീട്ടിലെത്തിയത്. യുവാവ് എത്തുന്നത് കണ്ട പരിസര വാസികൾ വീടിനടുത്തേക്ക് വന്നു. യുവാവ് വീടിനകത്തേക്ക് കയറിയതോടെ പ്രതികളും സമീപവാസികളായ മറ്റുചിലരും വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറി.

തുടർന്ന് യുവതിയെയും യുവാവിനെയും വീട്ടിൽനിന്ന് വലിച്ചിഴച്ച് പുറത്തിറക്കിയ ശേഷം സമീപത്തെ വൈദ്യുതി തൂണിൽ കെട്ടിയിട്ടു. ഇവരെ അസഭ്യം പറയുകയും അഴിച്ച് വിടാൻ അഭ്യർത്ഥിച്ചപ്പോൾ ഇരുവരെയും മൂന്ന് മണിക്കൂറോളം കെട്ടിയിട്ട് മർദ്ദിക്കുകയും ചെയ്തു. വസ്ത്രങ്ങൾ വലിച്ചുകീറി അർധനഗ്‌നരാക്കുകയും ചെയ്തു. വിവരമറിഞ്ഞ് നിരവധി പേർ സ്തലത്തെത്തി. ഇവരെ അഴിച്ച് വിടാൻ പലരും അഭ്യർത്ഥിച്ചെങ്കിലും പ്രതികൾ കൂട്ടാക്കിയില്ല. അഴിച്ച് വിടാൻ പറഞ്ഞ ഒരു സ്ത്രീയെ സംഘം ആക്രമിക്കുകയും ചെയ്‌തെന്ന് പൊലീസ് പറയുന്നു.

തുടർന്ന് വിവരമറിഞ്ഞ് പൊലീസ് എത്തിയാണ് ഇരുവരെയും മോചിപ്പിച്ചത്. എന്നാൽ പ്രതികളെ പിടികൂടാൻ പൊലീസ് ആർജ്ജവം കാട്ടിയില്ല. യുവതിയെയും യുവാവിനെയും മർദ്ദിക്കുന്ന വീഡിയോ പ്രചിച്ചതോടെയാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായ മൂന്ന് പേരാണ് കേസിലെ പ്രധാന പ്രതികളെന്നും ഇക്കാര്യം യുവതി മൊഴി നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP