Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുഗന്ധദ്രവ്യ ഗവേഷക മോണിക്ക ഗുർഡെയുടെ കൊലപാതകക്കേസിൽ ഒരാൾ അറസ്റ്റിൽ; പഞ്ചാബ് സ്വദേശി പിടിയിലായതു ബംഗളൂരുവിൽ നിന്ന്

സുഗന്ധദ്രവ്യ ഗവേഷക മോണിക്ക ഗുർഡെയുടെ കൊലപാതകക്കേസിൽ ഒരാൾ അറസ്റ്റിൽ; പഞ്ചാബ് സ്വദേശി പിടിയിലായതു ബംഗളൂരുവിൽ നിന്ന്

പനജി: സുഗന്ധ ദ്രവ്യ ഗവേഷകയും ഫാഷൻ ഡിസൈനറുമായ മോണിക ഗുർഡെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് സ്വദേശിയായ രാജ്കുമാർ സിങ് എന്നയാളാണു പിടിയിാലയത്.

ബംഗളുരുവിലെ കോട്ടൺപേട്ടിൽ ഒരു ലോഡ്ജിൽ വച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഗുർഡെയുടെ മരണശേഷവും അവരുടെ എടിഎം കാർഡുപയോഗിച്ച് രാജ്കുമാർ സിങ് പണം പിൻവലിച്ചിരുന്നു. ഇതാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത്.

മഹാരാഷ്ട്രയിലെ ഒറു എടിഎമ്മിൽ നിന്നാണ് ഇയാൾ പണം പിൻവലിച്ചത്. കൊലപാതകത്തിന് ശേഷം രാജ്കുമാർ സിങ് ഗുർഡെയുടെ മൊബൈൽ ഫോണും എടിഎം കാർഡുമായി കടന്നുകളയുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഗോവയിലെ വീട്ടിൽ കൈയും കാലും കെട്ടിയിട്ട് നഗ്‌നമായ നിലയിൽ മോണിക ഗുർഡെയുടെ മൃതദേഹം കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ നാഗ്പുർ സ്വദേശിയായ മോണിക്ക ജൂലൈയിലാണ് സാൻഗോൾഡയിൽ താമസം തുടങ്ങിയത്. പെർഫ്യൂം ഗവേഷണവും വിൽപനയും ആരംഭിക്കുന്നതിനു മുമ്പ് ഇവർ ഫോട്ടോഗ്രാഫറായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP